17 March 2015

വാത്സല്യത്തിന്റെ പേരില്‍

ബി സമുദായത്തോട് ഏറെ കാരുണ്യവും സ്നേഹവും ഉള്ളവരായിരുന്നു. ഉമ്മത്തിന്റെ മേല്‍ ശിക്ഷ ഇറങ്ങുന്നത് ഭയപ്പെട്ടിരുന്നു. സൂര്യഗ്രഹണം ഉണ്ടാവുന്ന സമയത്ത് നബി  ഗ്രഹണ നിസ്കാരം നിര്‍വഹിക്കുകയും അല്ലാഹുവില്‍ നിന്നുള്ള ശിക്ഷ ഭയപ്പെട്ടു കൊണ്ട് കരയുകയും ചെയ്യുമായിരുന്നു. ഇബ്നു ഉമര്‍(റ) ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ കാലത്ത് ഒരിക്കല്‍ സൂര്യ ഗ്രഹണം ഉണ്ടായി. അവിടുന്ന് നിസ്കാരത്തിന് നിന്നു. സുദീര്‍ഘമായ റുകൂഉം സുജൂദും ഇഅ്തിദാലും ചെയ്തു കൊണ്ടായിരുന്നു നിസ്കാരം. അവസാനത്തെ സുജൂദില്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചു: ഞാന്‍ ഈ സമൂഹത്തിലുണ്ടായിരിക്കെ അവരെ ശിക്ഷിക്കില്ല എന്ന് നീ എന്നോട് വാഗ്ദത്തം ചെയ്തിട്ടില്ലേ? അവര്‍ ഇസ്തിഗ്ഫാര്‍ (പാപമോചനം) തേടിക്കൊണ്ടിരിക്കെ അവരെ ശിക്ഷിക്കുകയില്ലെന്ന് നീ പറഞ്ഞിരിക്കുന്നല്ലോ. നബി നിസ്കാരത്തില്‍ നിന്നും വിരമിക്കുമ്പോഴേക്കും ഗ്രഹണം പൂര്‍ണ്ണമായും തെളിഞ്ഞിരുന്നു.

صلي الله علي محمد .صلي الله عليه وسلم

No comments: