26 September 2012

എന്‍റെ പ്രവാചകന്‍

പ്രാര്‍ഥിച്ചു കൊണ്ടിരിക്കെ,
ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്റെ കുടമാല ..
ശത്രുക്കളാല്‍ കഴുത്തിലേക്ക്‌ എറിയപെട്ടത്രേ ..
ഇതില്‍ ക്ഷുഭിതനാവാതെ..
നമസ്ക്കാരം കഴിഞ്ഞു ശാന്തനായി ചിരിച്ചു കൊണ്ട് ..
നടന്നു നീങ്ങിയ ...
എന്‍റെ പ്രവാചകന്‍
നടന്നു നീങ്ങുന്ന വഴിയില്‍ ...
മുള്ളുകളും കല്ലുകളും വിതറി....
തിരു ദൂതരെ കഷ്ടപെടുത്തിയ ...
കൂടാതെ, വഴിയിലൂടെ നടന്നു പോകുമ്പോള്‍
ശകാരം ചൊരിഞ്ഞിരുന്ന .. ജൂത സ്ത്രീ ...
അവരെ ഒരു ദിവസം കാണാതായപ്പോള്‍ ...
പ്രവാചകന്‍ അനുചരന്‍മാരോട് അന്വേഷിച്ചുവെത്രേ ...
എവിടെ എന്‍റെ സഹോദരി .. കാണുന്നില്ലല്ലോ ..
അവര്‍ രോഗിയാണ് "റസൂലേ" ...
മറുപടി കേട്ടയുടനെ ...
അവരുടെ വീട്ടിലേക്ക് ആ തിരുപാദം ചലിച്ചു..
കയറി വന്ന പ്രവാചകനെ കണ്ടയുടനെ ...
ആ സ്ത്രീ പൊട്ടി കരഞ്ഞത്രേ ..
ഉടനെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ..
അള്ളാഹുവാണെ സത്യം ഇപ്പോള്‍ 
എന്‍റെ മുമ്പില്‍ നില്‍ക്കുന്നത്..
പ്രവാചകന്‍ അല്ലാതെ മറ്റാരുമല്ല.
ശത്രുക്കളെ പോലും സ്നേഹിച്ച ..
എന്‍റെ പ്രവാചകന്‍ 

മറ്റൊരിക്കല്‍ പ്രായമായ ഒരു സ്ത്രീ ..
മക്കാ തെരുവിലൂടെ
തലയില്‍ വലിയൊരു ഭാണ്ടവുമായി നടന്നു നീങ്ങുന്നു..
ദൂരെ നിന്നും ഇത് കാണേണ്ട താമസം
ഓടി വന്നു ദൈവ ദൂതന്‍..
അവരുടെ ഭാണ്ടാമെടുത്തു തിരു തലയില്‍ ..
വഴിയെ സ്ത്രീ സംസാരം തുടങ്ങി ..
നാട്ടിലെ പുതിയ പ്രവാചക കഥകള്‍ ..
മുഹമ്മദ് എന്നൊരാള്‍ നാട്ടില്‍ വന്നിട്ടുണ്ട് .. കുഴപ്പം ഉണ്ടാക്കാന്‍ .. 
അവന്‍റെ വലയിലോന്നും എന്‍റെ പൊന്നു മോന്‍ വീഴരുതെന്ന് ..
ഉപദേശിച്ച സ്ത്രീ ... അവസാനം ഇതാണ് ഞാന്‍ തെറ്റിദ്ധരിച്ച ...
പ്രവാചകന്‍ എന്നറിഞ്ഞപ്പോള്‍ മനസ്സ് വിങ്ങിയ ..
സ്ത്രീയുടെ കണ്ണുനീര്‍ .. അതാണത്രേ..
എന്‍റെ പ്രവാചകന്‍ 

അതെ,
എന്റെ പ്രവാചകന്‍ ... കാരുണ്യ കടലാണ് ..
സ്നേഹ നിധിയാണ്..  ക്ഷമിക്കുവാര്‍ മാത്രം അറിയുന്നയാള്‍ ..
ലോകാനുഗ്രഹി.. അതാണ് ഞാന്‍ പഠിച്ച..
എന്‍റെ പ്രവാചകന്‍ ...

നന്മ ചെയ്യാന്‍ കല്പിച്ചു... തിന്മയെ വിരോധിച്ചു...
മതത്തില്‍ പാരുഷ്യം ഉണ്ടാക്കരുതെന്നു തന്‍റെ സമുദായത്തെ ഉണര്‍ത്തി..
സഹ ജീവിയെ സ്നേഹിക്കാന്‍ ..
എത്ര കയ്പുള്ളതായാലും സത്യം പറയാന്‍ ..
രോഗിയെ സന്ദര്‍ശിക്കാന്‍ .. കരാറുകള്‍ പാലിക്കാന്‍... പഠിപ്പിച്ചു.
എന്‍റെ പ്രവാചകന്‍ ....

കുടുംബ ബന്ധം വിഛേദിക്കുന്നതിനെ എതിര്‍ത്തതാരോ ..
വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് ..
വിശ്വാസത്തിന്റെ ഭാഗമണ് അറിയിച്ചതാരോ
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍
വയറു നിറച്ചു തിന്നുന്നവന്‍ എന്നില്‍ പെട്ടവനല്ലായെന്ന് പറഞ്ഞതാരോ ..
പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുതെന്ന്..
ഏഷണി പരദൂഷണം പറയരുതെന്ന് .... കല്പിച്ചതാരോ..
തൊഴിലാളികള്‍ക്ക് വിയര്‍പ്പു ഉണങ്ങുന്നതിന് മുമ്പ് ..
അവന്‍റെ കൂലി കൊടുക്കണമെന്ന് ...
മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുകണമെന്ന്..
ഉണര്ത്തിയതാരോ ... അതാണത്രേ ..
എന്റെ പ്രവാചകന്‍ 

അറബിക്കും അനറബിക്കും .. കറുത്തവനും വെളുത്തവനും ...
പണക്കാരനും പാവപ്പെട്ടവനും ... പണ്ഡിതനും പാമരനും
ഉയര്‍ന്നവനും താഴ്ന്നവനും... അടിമക്കും ഉടമയ്ക്കും കൂടെ സ്വതന്ത്രനും...
ഒരു വിത്യാസവുമില്ലെന്ന് ലോകത്തിന് ആദ്യമായി കാട്ടിതന്ന..
എന്‍റെ പ്രവാചകന്‍ ..

കറുത്തവനായ ബിലാലിനെ ....
വെളുത്തവനായ സല്‍മാന്‍ ഫാരിസിയെ ..
അടിമയായ അമ്മാറിനെ .. ഉടമയായ അബൂബക്കറിനെ ..
ഒരു പോലെ സ്നേഹിച്ചതാരോ....
എന്റെ പ്രവാചകന്‍ ..

നാട്ടുക്കാരാല്‍ "വിശ്വസ്തന്‍" എന്നര്‍ത്ഥമുള്ള ..
"അല്‍ അമീന്‍ " എന്ന പേരില്‍ വിളിക്കപെട്ട ..
എന്‍റെ പ്രവാചകന്‍.

പെണ്‍ കുഞ്ഞുങ്ങള്‍ അപമാനമായി കരുതി ..
ജനിച്ചയുടന്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടുകൊണ്ടിരുന്ന ..കാലഘട്ടത്തില്‍ 
പെണ്‍കുട്ടികള്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ .. സൗകര്യമൊരുക്കി..  
മാതാവിന്റെ കാല്‍ കീഴിലാണ് സ്വര്‍ഗ്ഗമെന്ന്.. ഉറക്കെ വിളിച്ചു പറഞ്ഞ..
എന്‍റെ പ്രവാചകന്‍ 

മക്ക വിജയ ദിവസം
തന്നെയും അനുചരെയും ഉപദ്രവിച്ചവര്‍ക്ക് ..
നാട്ടില്‍ നിന്നും ആട്ടിയോടിച്ചവര്‍ക്ക് ..
മോചനം കൊടുത്ത...
എന്റെ പ്രവാചകന്‍ 

ഇനി,
ഒരു സല്‍മാന്‍ റുഷ്ദിയോ.... തസ്ലീമയോ ...
സാം ബാസിലോ .. ടെറി ജോണ്‍സിനോ
അലെന്‍ റോബര്‍ട്‌സോ
അല്ലെങ്കില്‍ 
വേറെ,
ഏതെങ്കിലും ജൂതനോ..
അതുമല്ലെങ്കില്‍ ഒരു രാജ്യമോ...
സിനിമയിലൂടെ ..
കാര്‍ട്ടൂണിലൂടെ... നിന്ദിച്ചാല്‍
തകരുന്നതല്ല എന്റെ പ്രവാചകന്റെ മഹത്വം..
തകരുകയുമില്ല...
ആ തേജസ്സു എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും
തീര്‍ച്ച...
കാരണം ഈ സമുദായത്തിന്റെ
ജീവ വായുവാണ്..
എന്‍റെ പ്രവാചകന്‍ .

صلي الله علي محمد .صلي الله عليه وسلم

No comments: