26 September 2012

പ്രവാചക സ്മരണയില്‍

യിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇരുണ്ട യുഗമെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച ഒരു കാലഘട്ടത്തില്‍ , എ.ഡി അഞ്ഞൂറ്റി എഴുപതാമാണ്ടില്‍ അറേബ്യയിലെ മക്ക എന്ന മരുഭൂമിയില്‍ പ്രവാ‍ചകന്‍ ഭൂജാതനായി; അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനാ‍യി. ജനിക്കും മുമ്പേ പിതാവിനെ നഷ്‌ടമായ നബി. ആറു വയസ്സുള്ളപ്പോള്‍ മാതാവിന്റെ ദേഹവിയോഗത്തിനു സാക്ഷിയായ നബി.

തികച്ചും അനാഥനായിരുന്ന നബി.... നിരക്ഷനായിരുന്ന നബി.....
ആട്ടിടയനായിരുന്ന നബി..... കച്ചവടക്കാരനായിരുന്ന നബി.....
സത്യസന്ധതയുടെ പര്യായമായിരുന്ന, അല്‍ അമീന്‍ (സത്യസന്ധന്‍ ) എന്നു മക്കാനിവാസികള്‍ വിളിച്ചിരുന്ന നബി. ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പ്പതു വയസ്സുകാരിയായ ഖദീജയെന്ന കുലീനയെ വിവാഹം ചെയ്ത നബി. നാല്പതാം വയസ്സില്‍ പ്രവാചകത്വം നല്‍കപ്പെട്ട നബി. ഏകനായ ദൈവത്തെ മാത്രം ആരാധിക്കാന്‍ ആഹ്വാനം ചെയ്ത നബി.
വായിക്കുക, നിന്നെ സൃഷ്‌ടിച്ച നാഥന്റെ നാമത്തില്‍ എന്ന ഉദ്ബോധനം പ്രചരിപ്പിച്ച നബി. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മുക്തരാകാന്‍ ആഹ്വാനം ചെയ്ത നബി. സത്യപ്രബോധനമാര്‍ഗ്ഗത്തില്‍ സ്വന്തം കുടുംബത്തിന്റെയും ജനതയുടെയും രൂക്ഷമായ എതിര്‍പ്പിനും ശത്രുതക്കും പാത്രീഭൂതനായ നബി. ജനിച്ചു വളര്‍ന്ന വീടും നാടും ബന്ധുജനങ്ങളെയും ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്ന നബി. ലോകൈക ഗുരുവായ നബി. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍‌രൂപമായിരുന്ന നബി. സല്‍‌സ്വഭാവത്തിന്റെ നിറകുടമായിരുന്ന നബി. സൈന്യാധിപനായിരുന്ന നബി. കുടുംബനാഥനായിരുന്ന നബി. ഉത്തമനായ ഭര്‍ത്താവായിരുന്ന നബി. ഫലിതാസ്വാദകനായിരുന്ന നബി. അനുചരരുടെ വഴികാ‍ട്ടിയും സുഹൃത്തുമായിരുന്ന നബി. രാഷ്‌ട്രത്തലവനായിരുന്ന നബി. നീതിമാനായ ഭരണാധികാരിയായിരുന്ന നബി. ന്യായാധിപനായിരുന്ന നബി. കേവലം ഇരുപത്തിമൂന്നു സംവത്സരക്കാലത്തെ പ്രബോധനം കൊണ്ട് ലോകത്തെയാകെ മാറ്റിമറിച്ച നബി. ഭൂഗോളത്തിന്റെ ഓരോ മൂലയിലും നന്മയുടെ പൊന്‍‌കിരണങ്ങളെത്തിച്ച നബി. സര്‍വ്വലോകത്തിനും അനുഗ്രഹമായി നിയോഗിക്കപ്പെട്ട നബി.

അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….

ദൈവത്തിന്റെ സമാധാനവും രക്ഷയും അങ്ങയുടെ മേലുണ്ടാവട്ടെ പ്രീയപ്പെട്ട പ്രവാചക ശ്രേഷ്‌ടരേ…

എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു പ്രഖ്യാപിച്ച നബി.

ആ ജീവിതരീതികൊണ്ട്‌ മനസ്സുകളെ കീഴടക്കിയ നബി.

നബിﷺ നടന്നു പോകുന്ന പാതയില്‍ ഒരു ജൂതപ്പെണ്ണു ദിവസവും കാത്തു നില്‍ക്കും; നബിയെ തുപ്പാന്‍. എന്നും തുപ്പും. ഒരു ദിവസം ആ പെണ്‍കുട്ടിയെ വഴിയില്‍ കണ്ടില്ല. നബി ആ കുട്ടിയുടെ വീട് അന്വേഷിച്ച് കണ്ടുപിടിച്ച് അവിടെയെത്തി. നബിയെക്കണ്ട് പെണ്‍കുട്ടി പരിഭ്രാന്തയായി. പകരം ചോദിക്കാന്‍ വന്നതാവുമോ? നബി സ്നേഹത്തോടെ ചോദിച്ചു: ‘മകളേ ഇന്നു നിന്നെ വഴിയില്‍ കണ്ടില്ല, നിനക്കെന്തു പറ്റി എന്നന്വേഷിക്കാന്‍ വന്നതാണ് ഞാന്‍. വല്ല അസുഖവും പിടിപെട്ടോ മകളേ…?’ പശ്ചാത്താപ വിവശയായ പെണ്‍കുട്ടിയും അവളുടെ മാതാവും നബിയുടെ കാല്‍ക്കല്‍ വീണു. “നശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അന്നക്ക റസൂലല്ലാഹ്…” (ഏകനായ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങ് ദൈവത്തിന്റെ പ്രവാചകനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു).

സൈദുനില്‍ ഖൈല്‍ എന്ന കൊള്ളക്കാരന്‍ (കുതിര സൈദെന്ന് അര്‍ത്ഥം) നബിയെക്കുറിച്ചറിഞ്ഞു. പാരമ്പര്യ വിശ്വാസപ്രമാണങ്ങളെ നിരാകരിച്ച് മറ്റേതോ വിശ്വാസം പ്രചരിപ്പിക്കുന്ന മുഹമ്മദിനെ വകവരുത്തിയിട്ടു തന്നെ കാര്യം. സൈദ് മദീനയിലേക്ക് പുറപ്പെട്ടു. ആ സമയം മദീനാ പള്ളിയില്‍ അനുചരര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയായിരുന്ന നബി സൈദിന്റെ ആഗമനം മനസ്സിലാക്കി പ്രഭാഷണം മാനസാന്തരത്തിനുതകും വിധം സ്നേഹത്തിന്റെയും നന്മയുടെയും വഴിയിലേക്കു തിരിച്ചു വിട്ടു. പ്രഭാഷണമവസാനിപ്പിച്ച് ഊരിപ്പിടിച്ച ഖഡ്‌ഗവുമായി നില്‍ക്കുകയായിരുന്ന സൈദിനെ കാണുവാന്‍ ചെന്നു പ്രവാചകന്‍.
സൈദ് ചോദിച്ചു: ‘ഞാനാരെന്നറിയുമോ? ഞാനാണ് സൈദുനില്‍ ഖൈല്‍
നബി പ്രതിവചിച്ചു: ‘സൈദുനില്‍ ഖൈല്‍ ? കുതിര സൈദോ! ആ പേരു താങ്കള്‍ക്ക് ചേരുകയില്ലല്ലോ സഹോദരാ. താങ്കള്‍ സൈദുനില്‍ ഖൈല്‍ അല്ല സൈദുനില്‍ ഖൈര്‍ ആണ്.(നന്മയുടെ വക്താവായ സൈദ്). ഒരു നിമിഷം. സൈദിന്റെ കയ്യില്‍ നിന്നും വാള്‍ താഴെവീണു. കണ്ണീരോടെ സൈദ് നബിയെ ആശ്ലേഷിച്ചു. അശ്‌ഹദു അന്നക്ക റസൂലല്ലാഹ്

മനുഷ്യമന‍സ്സുകളെ നബി പരിവര്‍ത്തനപ്പെടുത്തിയതിന്റെ അനേകം മാതൃകകളില്‍ ചിലതു മാത്രം.
സ്നേഹത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും പാരാവാരമായിരുന്ന നബി. ഒരു ചെറിയ പെരുന്നാള്‍ ദിവസം. ഏവരും ആമോദത്തില്‍ മുഴുകിയ ദിനം. പുതുവസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ ആഹ്ലാദിക്കുന്നു. പള്ളിയില്‍ നിന്നിറങ്ങിയ നബി കണ്ടു. കീറിപ്പറിഞ്ഞു മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു കുരുന്നു ബാലന്‍ പാതയോരത്ത് വിശന്നു കരയുന്നു. നബിയുടെ ഹൃദയം പൊട്ടി. കണ്ണില്‍ നീര്‍ പൊടിഞ്ഞു. ഓടിച്ചെന്നു ആ പൈതലിനെ മാറോടണച്ചു. അവന്‍ അനാഥനായിരുന്നു. അവനാരുമില്ല. നബി അവനെ വീട്ടിലേക്കു കൊണ്ടുപോയി. കുളിപ്പിച്ചു പുത്തനുടുപ്പുകളണിയിച്ചു. വയര്‍ നിറയെ ഭക്ഷണം നല്‍കി. അവനെ സംരക്ഷിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.

ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിക്കാട്ടി നബി ഇങ്ങനെ പ്രഖ്യാപിച്ചു: അനാഥരെ സംരക്ഷിക്കുന്നവനും ഞാനും നാളെ സ്വര്‍ഗ്ഗത്തില്‍ ഇതുപോലെ അടുത്തടുത്തായിരിക്കും.

ഖന്തക്ക് യുദ്ധം നടക്കുന്ന സമയം. ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നതിനായി കിടങ്ങുകള്‍ കുഴിക്കുന്നു നബിയും അനുചരരും. ദരിദ്രരായ അനുചരര്‍ക്ക് ഭക്ഷിക്കാനൊന്നുമില്ല. വിശപ്പിന്റെ കാഠിന്യമേറിയപ്പോള്‍ ഒരു സ്വഹാബി നബിയുടെ പക്കല്‍ പരാതി പറഞ്ഞു. നബിയേ, കഴിക്കാനൊന്നുമില്ല. വിശപ്പു സഹിക്കാനാവാതെ ഇതാ ഞാന്‍ വയറ്റില്‍ കല്ലു കെട്ടി വെച്ചിരിക്കയാണ്. നബിതങ്ങള്‍ മന്ദഹസിച്ചു. അവിടുത്തെ കുപ്പായം മെല്ലെ ഉയര്‍ത്തിക്കാട്ടി. ഏവരും സ്തംഭിച്ചു പോയി. അതാ ആ വയറ്റില്‍ ഒന്നല്ല, രണ്ടു കല്ലുകള്‍ കെട്ടി വെച്ചിരിക്കുന്നു….

അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….

ഒരു മാതാവ് കുട്ടിയേയും കൊണ്ട് നബിസന്നിധിയിലെത്തി. നബിയേ, എന്റെ മകന്‍ ധാരാളം മധുരം ഭക്ഷിക്കുന്നു. അങ്ങനെ ചെയ്യരുതെന്നു അങ്ങ് ഇവനെയൊന്നു ഉപദേശിക്കണം.
നബി പറഞ്ഞു. പോയിട്ട് ഒരാഴ്‌ച കഴിഞ്ഞു വരൂ സഹോദരീ. ഒരാഴ്‌ച കഴിഞ്ഞു അവര്‍ വീണ്ടും വന്നപ്പോള്‍ നബി കുട്ടിയെ ഉപദേശിച്ചു.  അധികം മധുരം ഭക്ഷിക്കരുതേ.
അനുചരര്‍ ചോദിച്ചു. എന്താണ് നബിയേ കഴിഞ്ഞ തവണ അങ്ങിതു പറയാതിരുന്നത്? നബിയുടെ മറുപടി: അതോ, അന്ന് ഞാനും ധാരാളം മധുരം കഴിക്കുമായിരുന്നല്ലോ? ആ അവസ്ഥയില്‍ ഞാനെങ്ങനെ മറ്റൊരാളെ ഉപദേശിക്കും. ഞാന്‍ മധുരം ഉപയോഗിക്കുന്നത് നിര്‍ത്തി. അതിനുവേണ്ടിയാണ് ഒരാഴ്‌ച സാവകാശം ചോദിച്ചത്.

യുദ്ധത്തില്‍ തടവുപുള്ളികളായി പിടിക്കപ്പെടുന്നവര്‍ക്ക് കൊടിയ ശിക്ഷകള്‍ നല്‍കപ്പെട്ടിരുന്ന കാലം. ഒരു യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ശത്രുക്കള്‍ക്ക് നബി ശിക്ഷ വിധിച്ചു: “നിങ്ങളില്‍ അക്ഷരാഭ്യാസമുള്ളവര്‍ അതറിയാത്തവരെ അക്ഷരം പഠിപ്പിക്കണം.”

നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നില്ല നബി. മദ്യാസക്തരും വിഷയതത്പരരും പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നവരുമായിരുന്ന കാട്ടറബികളെ സമൂലമായ മാനസിക പരിവര്‍ത്തനത്തിലൂടെയാണ് നബി മനുഷ്യരാക്കിയത്, സംസ്കാര സമ്പന്നരാക്കിയത്.

ഡോ.മൈക്കല്‍ ഹാര്‍ട്ട് ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികള്‍ എന്ന ഗ്രന്ഥത്തില്‍ ഒന്നാം സ്ഥാനം നല്‍കിയത് പ്രവാചകന്‍ മുഹമ്മദിനായിരുന്നു.

(The 100: A Ranking of the Most Influential Persons in History. Dr. Michael Hart

അദ്ദേഹം ഇങ്ങനെ എഴുതി. My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels.

ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളുടെ നിരയെ നയിക്കാന്‍ മുഹമ്മദിനെ തെരഞ്ഞെടുത്ത എന്റെ തീരുമാനം ചില വായനക്കാരെ അതിശയപ്പെടുത്തുകയോ മറ്റു ചിലരാല്‍ ചോദ്യം ചെയ്യപ്പെടുകയോ ചെയ്തേക്കാം. എന്നാല്‍ മതപരവും മതേതരവുമായ മേഖലകളില്‍ പരമമായ വിജയം കൈവരിച്ച ലോകചരിത്രത്തിലെ ഒരേയൊരു വ്യക്തി മുഹമ്മദ് മാത്രമാണ്.

ഈ പ്രസ്താവനയില്‍ മുസ്‌ലിംകള്‍ അഭിമാനിക്കുന്നു. വരട്ടെ, ഒന്നു നില്‍ക്കണേ. ഈ നൂറുപേരില്‍ പിന്നെയുള്ളൊരു മുസ്‌ലിം നാമധേയം ഖലീഫാ ഉമറി(റ)ന്റേതു മാത്രമാണ്. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച ഒരു വ്യക്തിയില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ട് എന്തുകൊണ്ട് അതേ വ്യക്തിയുടെ അനുയായികള്‍ ലോകത്തിനു മാതൃകയാവുന്നില്ല? സമകാലിക മുസ്‌ലിം സമൂഹത്തിന്റെ എല്ലാ അപചയങ്ങള്‍ക്കും കാരണം പ്രവാചകചര്യ മനസ്സിലാക്കാത്തതും അത് ജീവിതത്തില്‍ പകര്‍ത്താത്തതുമാണ്. ഞാന്‍ എന്നെത്തന്നെയാണ് പറയുന്നത്. ഉപദേശിക്കാനോ ആഹ്വാനം ചെയ്യാനോ ഞാന്‍ യോഗ്യനല്ല.

ദയാലുവും കാരുണ്യവാനും സമാധാനകാംക്ഷിയുമായിരുന്ന മുഹമ്മദ് നബി(സ്വ)യുടെ പേരില്‍ ലോകത്ത് അസമാധാനം വിതക്കുന്ന മുസ്‌ലിം നാമധാരികള്‍ പ്രവാചകശാപം ഏറ്റുവാങ്ങുന്നവരാണ് എന്നൊരു പ്രസ്‌താവവും കൂടി നടത്തിക്കൊള്ളട്ടെ.

ഒരു നിരപരാധിയെ കൊല്ലുന്നവന്‍ മാനവകുലത്തെ മുഴുവന്‍ കൊല്ലുന്നവനെപ്പോലെയാണെന്നും അയല്‍‌വാസി അവനാരുമാകട്ടെ പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറയെ ഭക്ഷിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ലെന്നും അരുളിച്ചയ്ത പ്രവാചകന്റെ ഉത്തമരായ അനുയായികളാകുവാന്‍ ഞാനുള്‍പ്പെടുന്ന മുസ്‌ലിം സമൂഹം ശ്രമിക്കുമെന്ന് പ്രത്യാശിക്കുക നാം. മര്‍ഹബാ യാ റസൂലല്ലാഹ്….അല്ലയോ പ്രവാചകരേ, അങ്ങേക്കഭിവാദ്യങ്ങള്‍ ...


صلي الله علي محمد .صلي الله عليه وسلم

പ്രണയമാണ് പ്രവാചക സ്നേഹം

സ്രത്ത് ഖുബൈബ് (റ) വിനെ കഴുമര ചോട്ടില്‍ എത്തിച്ചിരിക്കുകയാണ് ഖുറൈശികള്‍ . ഖുബൈബ് ചെയ്ത തെറ്റ് എന്താണെന്ന് അറിയുമോ? മുത്ത്‌ ഹബീബിനെ സ്നേഹിച്ചു പോയി, അവിടത്തെ അംഗീകരിച്ചു... ആ ജീവിത സമീക്ഷ ലോകത്തിനു പ്രബോധനം ചെയ്തുപോയീ. അതെ ഇത് മാത്രമാണ് ഖുബൈബ് ചെയ്ത കുറ്റം.... കൊല ചെയ്യാനായി ആരാച്ചാര്‍ നടന്നു വന്നു, ഉക്കാള്‍ ചന്തയില്‍ നിബിഡമായ ജനസഹസ്രങ്ങള്‍   ആരവങ്ങള്‍ ഉയരുകയാണ്. ഒരു മനുഷ്യനെ കൊല ചെയ്യുന്നത് കാണാന്‍ ആര്‍ത്തിരമ്പി വന്നിരിക്കയാണ് അവര്‍ 

ചങ്ങലക്കിട്ട നിലയില്‍ ഖുബൈബിനെ അവര്‍ അവിടെയെത്തിച്ചു. വെളുത്ത സുന്ദരനായ ചെറുപ്പക്കാരന്‍. മക്കക്കാര്‍ ഖുബൈബിനെ സൂക്ഷിച്ചു നോക്കി. അവര്‍ക്ക് ഖുബൈബിനെ അറിയാമായിരുന്നു. നല്ല സ്വഭാവവും ചിന്താ ശേഷിയുമുള്ള ചെറുപ്പക്കാരനായിരുന്നു ഖുബൈബ്. പറഞ്ഞിട്ടെന്താ കാര്യം മുഹമ്മദിന്റെ വലയത്തില്‍ അവനും അകപ്പെട്ടു പോയില്ലേ.. ഖുറൈശികള്‍ അടക്കം പറഞ്ഞു.

കൊല മരത്തിനു താഴെയെത്തിയപ്പോള്‍ ഖുറൈഷി കിങ്കരന്മാര്‍ ഖുബൈബ് (റ) വിനോട് അന്ത്യാഭിലാശം ‍ആരാഞ്ഞു. മരിക്കുന്നതിനു മുമ്പുള്ള ആഗ്രഹമാണ്. മുത്ത്‌ ഹബീബിനെ ഉള്ളം നിറയെ പ്രണയിച്ചു പോയ ഖുബൈബ് (റ) തനിക്ക് രണ്ടു റക്അത്ത് നിസ്ക്കരിക്കാന്‍ സമ്മതം ചോദിച്ചു, അവര്‍ തെല്ലൊന്നു പരിഹാസത്തോടെ അനുവാദം നല്‍കി. ഖുബൈബ് (റ) അംഗ ശുദ്ധി വരുത്തി, ഖിബ്‌ലക്ക് മുന്നില്‍ തിരിഞ്ഞു അല്ലാഹുവുമായി മുനാജാത് നടത്തുകയാണ്. കൊലപാതകം നേരില്‍ കാണാന്‍ തടിച്ചു കൂടിയ ജനസഹസ്രം കാതുകൂര്‍പ്പിച്ചു ശ്രദ്ധാ പൂര്‍വം കാത്തിരിക്കുകയാണ്. ഖുബൈബ് പതുക്കെ തുടങ്ങി.  വജ്ജഹ്ത്തു വജിഹിയ......... കണ്ടു നില്‍ക്കുന്നവര്‍ അമ്പരക്കുകയാണ്. "കൊലമരത്തിന്നു ചുവട്ടില്‍ നിന്ന് ഇത്ര സമാധാനത്തോടെ ഒരു ഭാവ ഭേദവുമില്ലാതെ എങ്ങിനെയാണ് ഈ മനുഷ്യന്നു പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നത്. വല്ലാത്ത വിശ്വാസം തന്നെയാണ് മുഹമ്മദിന്റെയും അനുയായികളുടെയും" അവര്‍ പിറുപിറുത്തു.

നിസ്ക്കാരം കഴിഞ്ഞു രണ്ടു കൈകളും ആകാശത്തേക്ക് ഉയര്‍ത്തി, അവിടെ കൂടി നില്‍ക്കുന്നവര്‍ കേള്‍ക്കുമാറുച്ചത്തില്‍ ശാന്ത സ്വരത്തോടെ, സമാധാന ഭാവത്തോടെ ഖുബൈബ് (റ) പ്രാര്‍ത്ഥിച്ചു "യാ അല്ലാഹ്... ഈ ഖുബൈബിന്റെ ഇപ്പോഴത്തെ അവസ്ഥ എന്റെ മുത്തിനെ നീ അറിയിക്കേണമേ....... അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്... എന്റെ ഈ സലാം എന്റെ മുത്തിന് നീ എത്തിച്ചു കൊടുക്കേണമേ നാഥാ...."

മദീനാ പള്ളിയുടെ അകത്തളത്തില്‍ മുത്ത്‌ ഹബീബും അനുചരരും ഗൌരവമായ ചര്‍ച്ചയിലാണ്. പെട്ടെന്ന് മുത്ത്‌ ഹബീബ്  അവിടത്തെ കണ്ഡങ്ങളില്‍ നിന്നും വേദന കടിച്ചമര്‍ത്തി "വ അലൈക്കുമുസ്സലാം യാ ഖുബൈബ്" എന്ന് സലാം മടക്കി.........

ഖുറൈശികള്‍ ഖുബൈബിനെ വിചാരണ ചെയ്യുകയാണ്....  "നോക്കൂ നീ ചെറുപ്പമാണ്, സുന്ദരനാണ്, നിന്നെ പ്രാപിക്കാന്‍ എത്രയോ സ്ത്രീകള്‍ കാത്തിരിക്കുന്നു, മുഹമ്മദിന്റെ ഈ മതത്തില്‍ നിന്ന് നീ പിന്മാറിയാല്‍ നിനക്ക് നിന്റെ ജീവന്‍ തിരിച്ചു നല്‍കാം. നീ ചെയ്ത കുറ്റങ്ങള്‍ക്കെല്ലാം നിനക്ക് മാപ്പ്  നല്‍കാം, നിനക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ഞങ്ങള്‍ ഒരുക്കി തരാം" പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമായി ആ ഇരുപത്തി അഞ്ചുകാരന്റെ മുന്നില്‍ ഖുറൈശികള്‍ വാഗ്ദാന പ്പെരുമഴ തീര്‍ക്കുകയാണ്.

ഒന്നും മിണ്ടാതെ ഖുബൈബ് അല്‍പ്പമൊന്ന് മൌനത്തോടെ നിന്നു. ഖുരൈശികളുടെ മനസ്സില്‍ സന്തോഷത്തിന്റെ നിമിഷം. ഉടനെ ഖുബൈബ് പറഞ്ഞു "ഇല്ല എനിക്ക് നിങ്ങള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ക്കാമെന്ന് പറഞ്ഞാലും എന്റെ മുത്ത്‌ ഹബീബ് എന്നെ പഠിപ്പിച്ച ആദര്‍ശത്തില്‍ നിന്നു ഞാന്‍ പിന്തിരിയില്ല" ഈ ആദര്‍ശ പ്രഖ്യാപനം കേട്ട് ഖുറൈഷികളും കൂടി നിന്നവരും കിടുങ്ങി. മരണത്തെ മുഖാമുഖം കാണുമ്പോഴും അതില്‍ നിന്നു രക്ഷപ്പെടാനുള്ള പഴുതുകള്‍ ലഭിക്കുമ്പോഴും അതിനു വഴങ്ങാതെ തന്റെ വിശ്വാസത്തിന്നു മുന്നില്‍ പതറാതെ നില്‍ക്കുന്ന ഖുബൈബില്‍ അവരില്‍ പലര്‍ക്കും അത്ഭുതം ജനിച്ചു.

ഖുറൈശികള്‍ തലയറുത്തു ഖുബൈബ് (റ) ഒറ്റയടിക്ക് കൊല്ലുന്നതിനു പകരം ഇഞ്ചിഞ്ചായി കൊല്ലാന്‍ തീരുമാനിച്ചു. വീണ്ടും ഖുറൈശികള്‍ ചോദിച്ചു... "ഖുബൈബ്, നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്താം, വെറുതെ വിടാം, നീ എവിടെക്കെങ്കിലും ഓടി രക്ഷപ്പെട്ടു കൊള്ളൂ... പക്ഷെ ഒരു കാര്യം.. ഒരൊറ്റ കാര്യം മാത്രം ചെയ്താല്‍ മതി... നീ നിന്റെ നേതാവില്ലേ മുഹമ്മദ്‌... ആ നേതാവിനെ നീ ഒന്ന് തള്ളി പറഞ്ഞാല്‍ മതി"

ശക്തമായ പ്രതിഷേധത്തോടെ ഖുബൈബ് ഖുരൈശികളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു "ഖുറൈഷികളെ, നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു.. എന്റെ മുത്ത്‌ ഹബീബിനെ തള്ളി പറഞ്ഞിട്ട് ഈ ഖുബൈബ് ഇവിടെ ജീവിക്കുകയോ, അങ്ങിനെ ഒരു ജീവിതം ഈ ഖുബൈബിനു വേണ്ട...നിങ്ങള്‍ എന്നെ ഇഞ്ചിഞ്ചായി കൊന്നാലും എന്റെ മുത്ത്‌ ഹബീബിനെ ഞാന്‍ തള്ളിപറയില്ല" പ്രണയത്തിന്റെ അമൃത് പൊഴിയുന്ന ഈ സൂര്യ വചനം കേട്ട് ഖുറൈഷികളും കൂടി നിന്ന ജന സഹസ്രങ്ങളും ഞെട്ടി... ഇങ്ങനെയും ഒരു സ്നേഹമോ? എന്ത് മയക്കു മരുന്നാണ് മുഹമമദ് തന്റെ അനുയായികള്‍ക്ക് നല്‍കിയിരിക്കുന്നത്" അവര്‍ അത്ഭുതം കൂറി.

ഖുറൈശികള്‍ ആരംഭിക്കുകയാണ്. ഖുബൈബിനെ ജനങ്ങളുടെ മുന്നിലേക്ക് തിരിച്ചു നിര്‍ത്തി. അദ്ധേഹത്തിന്റെ വലതു കൈ അവര്‍ ഉയര്‍ത്തിപ്പിടിച്ചു. മൂര്‍ച്ചയുള്ള വാളുകൊണ്ട് ആ കൈ അവര്‍ മുറിച്ചെടുത്തു. ദൂരെ തയാറാക്കിയ കൊക്കയിലേക്ക് ആ കൈ അവര്‍ വലിച്ചെറിഞ്ഞു. ഖുബൈബ് (റ) വേദന കൊണ്ട് പുളയുകയാണ്. രക്തം ധാര ധാരയായി ഒഴുകുകയാണ്... ഖുറൈശികള്‍ ആ മഹാ പ്രണയിനിയെ വിളിച്ചു "ഖുബൈബ് നിനക്ക് ഇനിയും രക്ഷപ്പെടാന്‍ സമയമുണ്ട്. നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്താം. നിന്റെ ഒരു കൈ മാത്രമേ നഷ്ട്ടപ്പെട്ടിട്ടുള്ളൂ....... ഒരു കാര്യം മാത്രം നീ പറഞ്ഞാല്‍ മതി. വെറും പറയുക മാത്രം. നീ നില്‍ക്കുന്ന ഈ അവസ്ഥ മുഹമ്മദിന്നായിരുന്നുവെങ്കില്‍ അതെ അത്ര മാത്രം നീ പറയുകയോ ചിന്തിക്കുകയോ മാത്രം മതി... "

വേദന കൊണ്ട് പുളയുമ്പോഴും ദിഗന്ധങ്ങള്‍ മുഴങ്ങുമാര്‍ ഉച്ചത്തില്‍ ഖുബൈബ് (റ) വിളിച്ചു പറഞ്ഞു " ഹേ... ഖുറൈഷികളെ.. നിങ്ങള്‍ എന്ത് കരുതി എന്നെ കുറിച്ച്... എന്റെ ഓരോ അവയവങ്ങള്‍ നിങ്ങള്‍ മുറിചെടുത്താലും എന്റെ ജീവന്‍ ഇല്ലാതായി പോയാലും എന്റെ സ്ഥാനത്ത് മുത്ത്‌ ഹബീബ്  ആകുന്നത് പോയിട്ട് മണല്‍ തരിയില്‍ നിന്നുള്ള ഒരു ചെറിയ തരി മണ്ണ് പോലും എന്റെ ഹബീബിനെ പൂമേനിയില്‍ വീഴുന്നത് ഞാന്‍ സഹിക്കില്ല.... എന്റെ മുത്ത്‌ ഹബീബിനെ ഞാന്‍ പ്രണയിക്കുന്നു ഖുറൈഷികളെ......"

ഖുബൈബ് (റ) ഈ പ്രഖ്യാപനം മക്കയിലെങ്ങും പ്രകമ്പനം കൊണ്ടു... ഖുറൈശികള്‍ അദ്ദേഹത്തിന്റെ ഇടതു കാല്‍ മുറിച്ചു, അപ്പോഴും ഇതേ ചോദ്യം ആവര്ത്തി.ച്ചു. ഖുബൈബ് (റ) അതെ ഉത്തരം ആവര്ത്തിച്ചു കൊണ്ടിരുന്നു..... ഇടതു കൈ.. വലതു കാല്‍ ... അവസാനം തല വെട്ടി മാറ്റാന്‍ പോകുന്നതിനു മുമ്പ് വേദന കടിച്ചമര്ത്തി പ്രണയ ഭാവത്തോടെ ആധ്യാത്മികമായ സവ്രഭ്യത്തോടെ ശഹാദത് മൊഴിഞ്ഞു മുത്ത്‌ ഹബീബിന്‍ സലാം പറഞ്ഞു ആ പ്രണയത്തിന്റെ ഉജ്ജ്വല മാതൃക ചരിത്രമായി....

ഇതാണ് പ്രണയം..... ഇങ്ങനെയാണ് ലോകം ഹബീബിനെ നെഞ്ചേറ്റിയത്... നമ്മുടെ സ്നേഹമെവിടെ ............. യാ അല്ലാഹ്.... ഹബീബിനോടുള്ള പ്രണയം ഞങ്ങളുടെ മനസ്സില്‍ നീ നിറക്കണേ.............

صلي الله علي محمد .صلي الله عليه وسلم

എന്‍റെ പ്രവാചകന്‍

പ്രാര്‍ഥിച്ചു കൊണ്ടിരിക്കെ,
ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്റെ കുടമാല ..
ശത്രുക്കളാല്‍ കഴുത്തിലേക്ക്‌ എറിയപെട്ടത്രേ ..
ഇതില്‍ ക്ഷുഭിതനാവാതെ..
നമസ്ക്കാരം കഴിഞ്ഞു ശാന്തനായി ചിരിച്ചു കൊണ്ട് ..
നടന്നു നീങ്ങിയ ...
എന്‍റെ പ്രവാചകന്‍
നടന്നു നീങ്ങുന്ന വഴിയില്‍ ...
മുള്ളുകളും കല്ലുകളും വിതറി....
തിരു ദൂതരെ കഷ്ടപെടുത്തിയ ...
കൂടാതെ, വഴിയിലൂടെ നടന്നു പോകുമ്പോള്‍
ശകാരം ചൊരിഞ്ഞിരുന്ന .. ജൂത സ്ത്രീ ...
അവരെ ഒരു ദിവസം കാണാതായപ്പോള്‍ ...
പ്രവാചകന്‍ അനുചരന്‍മാരോട് അന്വേഷിച്ചുവെത്രേ ...
എവിടെ എന്‍റെ സഹോദരി .. കാണുന്നില്ലല്ലോ ..
അവര്‍ രോഗിയാണ് "റസൂലേ" ...
മറുപടി കേട്ടയുടനെ ...
അവരുടെ വീട്ടിലേക്ക് ആ തിരുപാദം ചലിച്ചു..
കയറി വന്ന പ്രവാചകനെ കണ്ടയുടനെ ...
ആ സ്ത്രീ പൊട്ടി കരഞ്ഞത്രേ ..
ഉടനെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ..
അള്ളാഹുവാണെ സത്യം ഇപ്പോള്‍ 
എന്‍റെ മുമ്പില്‍ നില്‍ക്കുന്നത്..
പ്രവാചകന്‍ അല്ലാതെ മറ്റാരുമല്ല.
ശത്രുക്കളെ പോലും സ്നേഹിച്ച ..
എന്‍റെ പ്രവാചകന്‍ 

മറ്റൊരിക്കല്‍ പ്രായമായ ഒരു സ്ത്രീ ..
മക്കാ തെരുവിലൂടെ
തലയില്‍ വലിയൊരു ഭാണ്ടവുമായി നടന്നു നീങ്ങുന്നു..
ദൂരെ നിന്നും ഇത് കാണേണ്ട താമസം
ഓടി വന്നു ദൈവ ദൂതന്‍..
അവരുടെ ഭാണ്ടാമെടുത്തു തിരു തലയില്‍ ..
വഴിയെ സ്ത്രീ സംസാരം തുടങ്ങി ..
നാട്ടിലെ പുതിയ പ്രവാചക കഥകള്‍ ..
മുഹമ്മദ് എന്നൊരാള്‍ നാട്ടില്‍ വന്നിട്ടുണ്ട് .. കുഴപ്പം ഉണ്ടാക്കാന്‍ .. 
അവന്‍റെ വലയിലോന്നും എന്‍റെ പൊന്നു മോന്‍ വീഴരുതെന്ന് ..
ഉപദേശിച്ച സ്ത്രീ ... അവസാനം ഇതാണ് ഞാന്‍ തെറ്റിദ്ധരിച്ച ...
പ്രവാചകന്‍ എന്നറിഞ്ഞപ്പോള്‍ മനസ്സ് വിങ്ങിയ ..
സ്ത്രീയുടെ കണ്ണുനീര്‍ .. അതാണത്രേ..
എന്‍റെ പ്രവാചകന്‍ 

അതെ,
എന്റെ പ്രവാചകന്‍ ... കാരുണ്യ കടലാണ് ..
സ്നേഹ നിധിയാണ്..  ക്ഷമിക്കുവാര്‍ മാത്രം അറിയുന്നയാള്‍ ..
ലോകാനുഗ്രഹി.. അതാണ് ഞാന്‍ പഠിച്ച..
എന്‍റെ പ്രവാചകന്‍ ...

നന്മ ചെയ്യാന്‍ കല്പിച്ചു... തിന്മയെ വിരോധിച്ചു...
മതത്തില്‍ പാരുഷ്യം ഉണ്ടാക്കരുതെന്നു തന്‍റെ സമുദായത്തെ ഉണര്‍ത്തി..
സഹ ജീവിയെ സ്നേഹിക്കാന്‍ ..
എത്ര കയ്പുള്ളതായാലും സത്യം പറയാന്‍ ..
രോഗിയെ സന്ദര്‍ശിക്കാന്‍ .. കരാറുകള്‍ പാലിക്കാന്‍... പഠിപ്പിച്ചു.
എന്‍റെ പ്രവാചകന്‍ ....

കുടുംബ ബന്ധം വിഛേദിക്കുന്നതിനെ എതിര്‍ത്തതാരോ ..
വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് ..
വിശ്വാസത്തിന്റെ ഭാഗമണ് അറിയിച്ചതാരോ
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍
വയറു നിറച്ചു തിന്നുന്നവന്‍ എന്നില്‍ പെട്ടവനല്ലായെന്ന് പറഞ്ഞതാരോ ..
പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുതെന്ന്..
ഏഷണി പരദൂഷണം പറയരുതെന്ന് .... കല്പിച്ചതാരോ..
തൊഴിലാളികള്‍ക്ക് വിയര്‍പ്പു ഉണങ്ങുന്നതിന് മുമ്പ് ..
അവന്‍റെ കൂലി കൊടുക്കണമെന്ന് ...
മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുകണമെന്ന്..
ഉണര്ത്തിയതാരോ ... അതാണത്രേ ..
എന്റെ പ്രവാചകന്‍ 

അറബിക്കും അനറബിക്കും .. കറുത്തവനും വെളുത്തവനും ...
പണക്കാരനും പാവപ്പെട്ടവനും ... പണ്ഡിതനും പാമരനും
ഉയര്‍ന്നവനും താഴ്ന്നവനും... അടിമക്കും ഉടമയ്ക്കും കൂടെ സ്വതന്ത്രനും...
ഒരു വിത്യാസവുമില്ലെന്ന് ലോകത്തിന് ആദ്യമായി കാട്ടിതന്ന..
എന്‍റെ പ്രവാചകന്‍ ..

കറുത്തവനായ ബിലാലിനെ ....
വെളുത്തവനായ സല്‍മാന്‍ ഫാരിസിയെ ..
അടിമയായ അമ്മാറിനെ .. ഉടമയായ അബൂബക്കറിനെ ..
ഒരു പോലെ സ്നേഹിച്ചതാരോ....
എന്റെ പ്രവാചകന്‍ ..

നാട്ടുക്കാരാല്‍ "വിശ്വസ്തന്‍" എന്നര്‍ത്ഥമുള്ള ..
"അല്‍ അമീന്‍ " എന്ന പേരില്‍ വിളിക്കപെട്ട ..
എന്‍റെ പ്രവാചകന്‍.

പെണ്‍ കുഞ്ഞുങ്ങള്‍ അപമാനമായി കരുതി ..
ജനിച്ചയുടന്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടുകൊണ്ടിരുന്ന ..കാലഘട്ടത്തില്‍ 
പെണ്‍കുട്ടികള്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ .. സൗകര്യമൊരുക്കി..  
മാതാവിന്റെ കാല്‍ കീഴിലാണ് സ്വര്‍ഗ്ഗമെന്ന്.. ഉറക്കെ വിളിച്ചു പറഞ്ഞ..
എന്‍റെ പ്രവാചകന്‍ 

മക്ക വിജയ ദിവസം
തന്നെയും അനുചരെയും ഉപദ്രവിച്ചവര്‍ക്ക് ..
നാട്ടില്‍ നിന്നും ആട്ടിയോടിച്ചവര്‍ക്ക് ..
മോചനം കൊടുത്ത...
എന്റെ പ്രവാചകന്‍ 

ഇനി,
ഒരു സല്‍മാന്‍ റുഷ്ദിയോ.... തസ്ലീമയോ ...
സാം ബാസിലോ .. ടെറി ജോണ്‍സിനോ
അലെന്‍ റോബര്‍ട്‌സോ
അല്ലെങ്കില്‍ 
വേറെ,
ഏതെങ്കിലും ജൂതനോ..
അതുമല്ലെങ്കില്‍ ഒരു രാജ്യമോ...
സിനിമയിലൂടെ ..
കാര്‍ട്ടൂണിലൂടെ... നിന്ദിച്ചാല്‍
തകരുന്നതല്ല എന്റെ പ്രവാചകന്റെ മഹത്വം..
തകരുകയുമില്ല...
ആ തേജസ്സു എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും
തീര്‍ച്ച...
കാരണം ഈ സമുദായത്തിന്റെ
ജീവ വായുവാണ്..
എന്‍റെ പ്രവാചകന്‍ .

صلي الله علي محمد .صلي الله عليه وسلم

25 September 2012

ഹുബ്ബു റസൂല്‍ ﷺ

തെ, 
എന്റെ പ്രവാചകന്‍ ...
കാരുണ്യ കടലാണ് ..
സ്നേഹ നിധിയാണ്... 
ക്ഷമിക്കുവാന്‍ മാത്രം അറിയുന്നയാള്‍ .. 
ലോകാനുഗ്രഹി..
അതാണ് ഞാന്‍ പഠിച്ച..
എന്‍റെ പ്രവാചകന്‍ ...

നന്മ ചെയ്യാന്‍ കല്പിച്ചു... 
തിന്മയെ വിരോധിച്ചു...
മതത്തില്‍ പാരുഷ്യം ഉണ്ടാക്കരുതെന്നു 
തന്‍റെ സമൂഹത്തെ ഉണര്‍ത്തി.. 
സഹ ജീവിയെ സ്നേഹിക്കാന്‍ ..
എത്ര കയ്പുള്ളതായാലും സത്യം പറയാന്‍ ..
രോഗിയെ സന്ദര്‍ശിക്കാന്‍ .. 
കരാറുകള്‍ പാലിക്കാന്‍... 
പഠിപ്പിച്ചു. 
എന്‍റെ പ്രവാചകന്‍.. 

കുടുംബ ബന്ധം വിഛേദിക്കുന്നതിനെ എതിര്‍ത്തതാരോ... 
വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത്,
വിശ്വാസത്തിന്റെ ഭാഗമണ് അറിയിച്ചതാരോ... 
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍
വയറു നിറച്ചു തിന്നുന്നവന്‍ എന്നില്‍ പെട്ടവനല്ലായെന്ന്
പറഞ്ഞതാരോ... 

പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുതെന്നും,
ഏഷണി പരദൂഷണം പറയരുതെന്നും 
കല്പിച്ചതാരോ.. 
തൊഴിലാളികള്‍ക്ക് വിയര്‍പ്പു ഉണങ്ങുന്നതിന് മുമ്പ് 
അവന്‍റെ കൂലി കൊടുക്കണമെന്നും,
മര്‍ദ്ദിതന്‍റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുകണമെന്നും 
ഉണര്ത്തിയതാരോ ... ആ മഹാത്മാവാണ് 
എന്റെ പ്രവാചകന്‍...

صلي الله علي محمد .صلي الله عليه وسلم