29 November 2013

നല്ല മനുഷ്യനും ചീത്ത മനുഷ്യനും

രു വ്യക്തി അയാളെ നബി ﷺ ക്ക് അറിയാമായിരുന്നു. "അയാള്‍ ഒരു ചീത്ത മനുഷ്യനാണ്, എങ്കിലും വരാന്‍ പറയുക" നബി  പറഞ്ഞു.

ആഗതന്‍ അകത്തു വന്നു. ആചാര മര്യാദ പാലിക്കാതെ നബി ﷺ തങ്ങളുടെ അടുത്തിരുന്നു. പക്ഷെ പ്രാവാചകന്‍ ഒരു അനിഷ്ടവും കാണിച്ചില്ല. ഒരു നല്ല മനുഷ്യനോടെന്ന വണ്ണം അയാളോട് പെരുമാറി. 

നബി ﷺ യുടെ പെരുമാറ്റം ആയിഷാ ബീവിയെ അത്ഭുതപെടുത്തി. അയാള്‍ പോയ ഉടനെ ആയിഷ ബീവി നബി തങ്ങളോട് ചോദിച്ചു. "റസൂലേ, അങ്ങല്ലേ പറഞ്ഞത് അയാളൊരു ചീത്ത മനുഷ്യനാണെന്നു. പിന്നെന്തിനാണ് അയാളോടിത്ര മാന്യമായി പെരുമാറിയത്?"

പ്രവാചകന്‍ പറഞ്ഞു. "ഒരു ചീത്ത ആളോട് ചീത്തയായി പെരുമാറുന്നവന്‍ വളരെ ചീത്ത മനുഷ്യനാണ്".

صلي الله علي محمد .صلي الله عليه وسلم

17 November 2013

ഹുനൈന്‍ യുദ്ധം

ഹുനൈന്‍ യുദ്ധം വാശിയോടെ തുടരുകയാണ്. ഖുറൈഷികളും ഹവാസീന്‍ ഗോത്രക്കാരും മുസ്ലിങ്ങള്‍ക്കെതിരെ ഒന്നിച്ചു നിന്നു. മക്കാ വിജയത്തിന് ശേഷമുണ്ടായ അമിതമായ വിശ്വാസം നിമിത്തം മുസ്ലിങ്ങള്‍ ഈ യുദ്ധം കാര്യമായി പരിഗണിച്ചില്ല. ഇത് മനസ്സിലാക്കിയ ശത്രുക്കള്‍ മുസ്ലിങ്ങള്‍ക്കെതിരെ ശക്തമായി പൊരുതി.
മുസ്ലിങ്ങള്‍ പരാജയത്തിന്റെ വക്കിലെത്തിയപ്പോള്‍ പെട്ടെന്ന് നബി  ശത്രു സങ്കേതത്തിലേക്ക് കുതിച്ചു. വീറോടെ പൊരുതി. പ്രവാചകന്റെ പെട്ടെന്നുള്ള മുന്നേറ്റം കണ്ട ശത്രുക്കള്‍ അന്ധാളിച്ചു. കൂടുതല്‍ മുസ്ലിങ്ങള്‍ രംഗത്തെത്തിയെന്നു കരുതിയ ശത്രു സൈന്യം അങ്കിയും ആയുധവും എറിഞ്ഞു പിന്തിരിഞ്ഞോടി. വളരെയേറെ യുദ്ധമുതല്‍ മുസ്ലിങ്ങള്‍ക്ക്‌ ലഭിച്ചു. ഖുര്‍ആന്‍ നിയമപ്പ്രകാരം നബിതങ്ങള്‍ യുദ്ധമുതല്‍ വീതിച്ചു. നബി  തനിക്കു ലഭിച്ച ഓഹരി കപട വിശ്വാസിയും, കവിയുമായ അബ്ബാസിന് നല്‍കി. ഓഹരിയില്‍ തൃപ്തി വരാത്ത അബ്ബാസ്‌ നബി ﷺ യെ നിന്ദിച്ചു കവിത ചൊല്ലി. ഇത് കെട്ട നബി   ചിരിച്ചു കൊണ്ട് പറഞ്ഞു. "ആ മനുഷ്യനെ ഇവിടെ നിന്നു കൊണ്ട് പോയി അവന്റെ നാവരിയുക." ഉടനെ ഉമര്‍ [റ] അവനെ കയറിപ്പിടിച്ചു ശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങി. പെട്ടെന്ന് അലി[റ] ഓടി വന്നു ഇടപെട്ടു. ഭയം കൊണ്ട് വിറയ്ക്കുന്ന കുറ്റവാളിയെ ഒട്ടകങ്ങള്‍ മേയുന്ന മൈതാനത്തേക്ക്‌ കൊണ്ട് പോയി. "ഇതില്‍ നിന്നും ഇഷ്ടമുള്ള ഒട്ടകത്തെ കൊണ്ട് പൊയ്ക്കോ." അലി[റ] പറഞ്ഞു. "എന്ത്, ഇങ്ങനെയാണോ മുഹമ്മദ്‌ നബി തന്റെ നാവരിയാന്‍ പറഞ്ഞത്." അബ്ബാസിന് അത്ഭുതമായി. "അല്ലാഹുവാണേ സത്യം, ഒരിക്കലും ഞാനിനി അഹിതം പ്രവര്‍ത്തിക്കില്ല. എനിക്ക് ഒട്ടകങ്ങളെ വേണ്ട." ഔദാര്യവാനായ നബി ﷺ  60 ഒട്ടകങ്ങളെ അയാള്‍ക്ക്‌ നല്‍കി. അബ്ബാസ് പിന്നീട് നബി  വാഴ്ത്തിക്കൊണ്ട് വളരെയേറെ കവിതകള്‍ രചിച്ചു. ഇതാണ് നമ്മുടെ മതം, ഒന്നോര്‍ത്തു നോക്കൂ എത്രമാത്രം കാരുണ്യവാനായ ഒരു നേതാവിനെയാണ് അല്ലാഹു നമുക്ക് നല്‍കിയത്.. ഹബീബായ റസൂലിന്റെ കൂടെ അല്ലാഹു നമ്മെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ.. ആമീന്‍..

صلي الله علي محمد .صلي الله عليه وسلم