15 March 2015

മിമ്പറിന്റെ തേങ്ങല്‍

സ്ജിദുന്നബവിയുടെ നിര്‍മ്മാണം പൂര്‍ത്തിയായ സമയം. ഒരു അന്‍സാരി വനിത നബി യെ സമീപിച്ച് കൊണ്ട് പറഞ്ഞു: ഖുതുബ നിര്‍വഹിക്കാന്‍ ഒരു മിമ്പര്‍ ഞാന്‍ ഉണ്ടാക്കിത്തരട്ടേ.. എന്റെ മകന്‍ നല്ലൊരു ആശാരിയാണ്. നബിﷺ  സമ്മതം നല്‍കി . അടുത്ത ജുമുഅ ദിവസം നബി  പുതിയ മിമ്പറില്‍ കയറി ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് എവിടെനിന്നോ ഒരു തേങ്ങല്‍. നബി ﷺ യുടെ തിരു പാദസ്പര്‍ശം തനിക്കന്യമാകുന്നു എന്നറിഞ്ഞ ആദ്യത്തെ മിമ്പറായ ഈന്തപ്പനക്കഷ്ണമായിരുന്നു ആ കരഞ്ഞത്. ഒടുവില്‍ നബി ഇറങ്ങി വന്ന് അതിനെ ആശ്വസിപ്പിച്ചു. മാറോട് ചേര്‍ത്ത്‌ പിടിച്ചു. അതോടെ ഈന്തപ്പന കരച്ചിലടക്കി. ജനം വിസ്മയം പൂണ്ടു നില്‍ക്കേ നബി  ഖുതുബ തുടര്‍ന്നു.

صلي الله علي محمد .صلي الله عليه وسلم

No comments: