09 March 2015

പ്രതികാരമില്ലാതെ!

മാമബ്നു ആദാല്‍(റ) യമാമ പ്രദേശത്തെ അധിപനായിരുന്നു. അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയപ്പോള്‍ ഖുറൈശികള്‍ ചോദിച്ചു: ‘‘താങ്കള്‍ നമ്മുടെ മതം ഉപേക്ഷിച്ചുവല്ലേ!”

‘‘അതെ! ഞാന്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. ഇനി നോക്കിക്കോ, നബിയുടെ അനുമതിയില്ലാതെ ഒരു മണി ധാന്യം പോലും ഞാന്‍ നിങ്ങള്‍ക്ക് അയച്ച് തരില്ല!”

അക്കാലത്ത് മക്കാ നഗരത്തിലേക്ക് യമാമയില്‍ നിന്നാണ് ധാന്യം വന്നുകൊണ്ടിരുന്നത്.

തമാമ(റ)വിന്റെ സ്വാധീനം മൂലം ഖുറൈശികള്‍ക്ക് യമാമയില്‍ നിന്ന് ധാന്യം ലഭിക്കാതായി. അവര്‍ ക്ഷാമത്തിലും കഷ്ടപ്പാടിലുമായി. ഒടുവില്‍ ഖുറൈശികള്‍ ഗത്യന്തരമില്ലാതെ നബിയെ വിവരമറിയിച്ചു.

രക്തബന്ധത്തിന്റെ പേരില്‍ തങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് നബി തങ്ങള്‍ക്ക് കത്തെഴുതി. കത്ത് കിട്ടിയ നബിതങ്ങള്‍ തമാമയെ വരുത്തി. ‘ധാന്യം അയക്കുന്നത് നിര്‍ത്തേണ്ടതില്ല’ എന്ന് ഉപദേശിച്ചു. അതിന് ശേഷമാണ് മക്കക്കാര്‍ക്ക് ധാന്യം ലഭിച്ചുതുടങ്ങിയത്.

വര്‍ഷങ്ങളോളം നബി യെയും കുടുംബത്തെയും ബഹിഷ്കരിച്ചവരായിരുന്നു ഖുറൈശികള്‍. ബഹിഷ്കരണം മൂലം ഭക്ഷണം പോലും കിട്ടാതെ വലിയ പ്രയാസങ്ങള്‍ സഹിച്ചിട്ടുണ്ട് തിരുനബി. എന്നിട്ടും യാതൊരു പ്രതികാരവും കാണിക്കാതെ പ്രതിസന്ധി ഘട്ടങ്ങളില്‍ അവരെ സഹായിക്കുവാനാണ് തിരുനബി  തയ്യാറായത്. അവിടുത്തെ സ്വഭാവം എത്ര അനുകരണീയം!

صلي الله علي محمد .صلي الله عليه وسلم

No comments: