10 March 2015

സേവനത്തിന്റെ സമ്മാനം

ബി തങ്ങളുടെ വിശ്വസ്ത സേവകനായിരുന്നു അനസ്(റ). പത്ത് വര്‍ഷമാണ് അനസ്(റ)വിന് തിരുനബിക്ക് സേവനം ചെയ്യാന്‍ ഭാഗ്യമുണ്ടായത്. ഒരിക്കല്‍ അനസ്(റ)വിന്റെ മാതാവ് തിരുനബിയെ സമീപിച്ചുകൊണ്ട് പറഞ്ഞു: ‘‘നബിയേ! എന്റെ മകന്‍ അനസിനുവേണ്ടി താങ്കള്‍ പ്രാര്‍ത്ഥിച്ചാലും.”

നബി പ്രാര്‍ത്ഥിച്ചതിങ്ങനെയായിരുന്നു:
‘‘അല്ലാഹുവേ! അനസിന് നീ സമ്പത്തും സന്താനങ്ങളും വര്‍ധിപ്പിക്കേണമേ! അവയില്‍ നീ ഐശ്വര്യം ചൊരിയേണമേ! ദീര്‍ഘായുസ്സും സ്വര്‍ഗത്തില്‍ എന്റെ സാമീപ്യവും നല്‍കേണമേ.”

നബിയുടെ ആ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടുവെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിച്ചു. അനസ്(റ)വിന്റെ തോട്ടത്തില്‍ നിന്ന് ഒരു വര്‍ഷം തന്നെ രണ്ട് തവണ വിളവ് ലഭിച്ചു. നൂറിലേറെ സന്താനങ്ങള്‍ ജനിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസ്സുവരെ ആരോഗ്യവാനായി ജീവിക്കുകയും ചെയ്തു.

തന്റെ അവസാന കാലത്ത് മഹാനായ അനസ്(റ) ഇങ്ങനെ പറയാറുണ്ടായിരുന്നു: ‘‘നബി പ്രാര്‍ത്ഥിച്ചതെല്ലാം ഇഹലോകത്ത് എനിക്ക് ലഭിച്ചുകഴിഞ്ഞു. ഇനി പരലോകത്ത് അവിടുത്തെ സാമീപ്യവും എനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ! അത് മാത്രമേ ഇനി പൂര്‍ത്തിയാവാന്‍ ബാക്കിയുള്ളൂ.”

صلي الله علي محمد .صلي الله عليه وسلم

No comments: