07 December 2012

പ്രവാചക മാതൃക

നസ് (റ) ന്റെ മാതാവ്‌ ഉമ്മുസലിം (റ) തന്റെ മകനെ നബി  യുടെ സേവനത്തിനു അയക്കുമായിരുന്നു. അനസ് (റ) നബിയ്ക്ക് 10 വര്‍ഷം ഖിഥ്മതു (സേവനo) ചെയ്തു.  

അനസ് (റ) പറയുന്നു: 

10 വര്‍ഷത്തിനിടയില്‍ ഒരിക്കലെങ്കിലും എന്നോട് നബി  ഒരു കാര്യത്തെകുറിച്ചും എന്തിനതു ചെയ്തുവെന്ന്‍ പറഞ്ഞിട്ടില്ല.

ഒരാള്‍ നബിയോട് സംസാരിച്ചാല്‍ അയാള്‍ തിരിഞ്ഞു കളയാതെ അവിടുന്നു തിരിഞ്ഞു കളയാറില്ല. 

സംസാരിക്കുന്നവര്‍ക്ക് തന്റെ മുഖം നേരിടീക്കും. 

കൈ പിടിച്ചവര്‍ അവര്‍ കൈ വലിച്ചാലല്ലാതെ നബി  കൈ പിന്‍വലിക്കില്ല. 

സദസ്സില്‍ ഒരാളുടെയും മുന്പില്‍ നബി  കയര്‍ക്കുകയില്ല. 

ആര്‍ക്കും അസൌകര്യമാവും വിധം കാല്‍ നീട്ടിയിരിക്കില്ല. 

മുമ്പിലേക്ക് വരുന്നവരെ ആദരിക്കും, ഇരിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കും.

صلي الله علي محمد .صلي الله عليه وسلم

2 comments:

Unknown said...

ആ പ്രവാചകന്റെ മാത്രക പിൻപറ്റാൻ അള്ളാഹു നമ്മുക്ക് തൗഫീഖ് നെൽകട്ടെ..ആമീൻ

Anonymous said...

ആമീന്‍ യാ റബ്ബല്‍ ആലമീന്‍