Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

19 December 2015

തിരുനബിയെ കാണാൻ

ശാമിലുള്ള ഒരു ജൂതന് എല്ലാ ശനിയാഴ്ചയും തൗറാത്ത് വായിക്കാറുണ്ടായിരുന്നു. അന്ത്യപ്രവാചകര് മുഹമ്മദ് നബിﷺയുടെ വിശേഷണം നാലു സ്ഥലങ്ങളില് അദ്ദേഹം വായിച്ചെടുത്തു. അരിശംപൂണ്ട്, ആ സ്ഥലങ്ങള് വെട്ടിമാറ്റി കരിച്ചുകളഞ്ഞു. പക്ഷേ അടുത്ത ശനിയാഴ്ച തൗറാത്ത് വായിച്ചപ്പോള് പുണ്യനബിയുടെ വിശേഷണം എട്ടു സ്ഥലങ്ങളിലാണ് കണ്ടത്. ആ ഭാഗങ്ങളും അദ്ദേഹം വെട്ടിയെടുത്ത് കത്തിച്ചു. പിറ്റേയാഴ്ച പന്ത്രണ്ട് സ്ഥലങ്ങളിലാണ് നബിവിശേഷം വായിച്ചത്. അദ്ദേഹം ചിന്താധീനനായി. ഇനിയും വെട്ടിമാറ്റുകയും കത്തിക്കുകയും ചെയ്താല് എനിക്ക് തൗറാത്ത് മുഴുവന് കരിക്കേണ്ടി വരുമല്ലോ! ”ഏതായാലും മുഹമ്മദ് നബി ആരാണെന്ന് അറിയണം” അദ്ദേഹം ഉറപ്പിച്ചു. കൂട്ടുകാരോട് ചോദിച്ചപ്പോള് ”മുഹമ്മദ് കള്ള പ്രവാചകനാണ്. നീ മുഹമ്മദിനേയും മുഹമ്മദ് നിന്നെയും കാണാതിരിക്കലാണ് ഉത്തമം” എന്നായിരുന്നു പ്രതികരണം. അയാള് സമ്മതിച്ചില്ല. ”മൂസയുടെ തൗറാത്ത് തന്നെ സത്യം, എനിക്ക് മുഹമ്മദിനെ കണ്ടേ തീരൂ, ഇതെന്റെ ആഗ്രഹമാണ്.” ലക്ഷ്യസാഫല്യത്തിനായി അദ്ദേഹം മദീനയിലേക്ക് യാത്രതിരിച്ചു.

കാതങ്ങള് നീണ്ട, വളരെ ക്ലേശകരമായ യാത്ര അവസാനിച്ചത് മദീനാ പള്ളിയുടെ ചാരത്താണ്. മദീനയിലാകമാനം ശോകമൂകമായ അന്തരീക്ഷമായിരുന്നു അപ്പോള്. ആദ്യം കണ്ടത് ഒരു ചെറുപ്പക്കാരനെയാണ്. പ്രകാശിക്കുന്ന മുഖം. സുന്ദരന്. ഭക്തി സ്ഫുരിക്കുന്ന പ്രസന്നത. (നബിസദസ്സിലെ പൗരപ്രധാനി സല്മാനുല്ഫാരിസി(റ)യായിരുന്നു അത്.) ”നിങ്ങള് മുഹമ്മദ് നബിയാണോ?” ജൂതന് ചോദിച്ചു. അതുകേട്ട് സല്മാനുല് ഫാരിസി(റ) കരഞ്ഞു. കാരണം നബിﷺ തങ്ങള് മരണപ്പെട്ടതിന്റെ മൂന്നാം ദിനമായിരുന്നു അത്. പക്ഷേ, സല്മാനുല് ഫാരിസി(റ) ചിന്തിച്ചത് ഇങ്ങനെയാണ്: മുഹമ്മദ് നബിﷺ വഫാത്തായി എന്നു പറഞ്ഞാല് ഇദ്ദേഹം തിരിച്ചുപോകും. മറിച്ചായാല് ഞാന് കളവ് പറഞ്ഞവനാകും. ”ഞാന് മുഹമ്മദിന്റെ ഒരു അനുചരന് മാത്രമാണ്. നിങ്ങള് വരൂ” എന്ന് പറഞ്ഞ് സല്മാന്(റ) അദ്ദേഹത്തെ മദീനാ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ദുഃഖം കടിച്ചമര്ത്തി സ്വഹാബികള് പള്ളിയില് ഇരിപ്പുണ്ടായിരുന്നു.

മുഹമ്മദ് നബി ഉണ്ടെന്നു കരുതി ജൂതന് ഉറക്കെ വിളിച്ചു പറഞ്ഞു: ”അസ്സലാമു അലൈക യാ മുഹമ്മദ്”. സ്വഹാബികള് അതുകേട്ട് കണ്ണീര് വാര്ത്തു. അമ്പരന്ന ജൂതന് വീണ്ടും പറഞ്ഞു: ”അസ്സലാമു അലൈക യാ മുഹമ്മദ്”. ചിലര് ചാടിയെണീറ്റ് ചോദിച്ചു: ”നീ ആരാണ്? നീ ഞങ്ങളുടെ വേദന വര്ധിപ്പിച്ചുവല്ലോ. മുഹമ്മദ് നബിﷺ മൂന്നു ദിവസം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു!!” 

ഇതു കേട്ടതും ജൂതന് ആര്ത്തട്ടഹസിച്ചു: ഞാന് ഇത്രയും പ്രയാസപ്പെട്ട് ഇവിടെ വന്നത് മുഹമ്മദിനെക്കാണാനാണ്. എനിക്കതിന് കഴിഞ്ഞില്ലല്ലോ. എന്റെ ഉമ്മ എന്നെ പ്രസവിച്ചില്ലായിരുന്നുവെങ്കില് എത്ര നന്നായിരുന്നു. ഇനി ഞാന് തൗറാത്ത് പാരായണം ചെയ്യില്ല. നബിﷺയെക്കുറിച്ച് വായിക്കുമ്പോള് എനിക്കു സങ്കടമാകും. തുടര്ന്ന് അയാള് ചോദിച്ചു:

”ആരാണ് എനിക്ക് നബിﷺയുടെ വിശേഷണം പറഞ്ഞുതരിക. എനിക്കതു കേള്ക്കണം?”

ഒരാള് മുന്നോട്ട് വന്ന് പറഞ്ഞു: ഞാന് തയ്യാറാണ്.
ജൂതന് ചോദിച്ചു: ”നിങ്ങളുടെ പേരെന്താണ്?”

“അലി”

അത്ഭുതത്തോടെ ജൂതന്: “ഈ പേര് ഞാന് തൗറാത്തില് വായിച്ചിട്ടുണ്ട്.”

അലി(റ) വിശദീകരിച്ചു: “മുഹമ്മദ്നബിﷺ ഉയരം കൂടിയവരോ ഉയരം കുറഞ്ഞവരോ അല്ല. വെളുത്ത് സൗന്ദര്യം തുടിക്കുന്ന വട്ടമുഖമാണ്. നബിﷺ തങ്ങള് ചിരിതൂകുന്ന സമയത്ത് മുമ്പല്ലുകള് പ്രകാശിക്കും. ആകര്ഷക സ്വഭാവമായിരുന്നു.”

ജൂതന് പ്രതികരിച്ചു: “നിങ്ങള് സത്യം പറഞ്ഞിരിക്കുന്നു. ഇത് ഞാന് തൗറാത്തില് വായിച്ചിട്ടുണ്ട്.”

ശേഷം അയാള് ചോദിച്ചു: “മുത്തുനബിയുടെ വസ്ത്രമോ മറ്റോ എനിക്കൊന്ന് വാസനിക്കാന് തരുമോ?”

അലി(റ) സല്മാന്(റ)വിനെ വിളിച്ചു പറഞ്ഞു: ഉപ്പയുടെ ജുബ്ബ ഒന്ന് തരാന് പറയൂ, ഫാത്വിമയോട്.

സല്മാന്(റ) ചെല്ലുമ്പോള് നബിﷺ തങ്ങളുടെ പേരമക്കളായ ഹസനും ഹുസൈനും കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഫാത്വിമ(റ) കരഞ്ഞുകൊണ്ടാണ് വാതില് തുറന്നത്. 

അവര് ചോദിച്ചു: അനാഥമായ ഈ വീടിന്റെ വാതിലില് ആരാണ് മുട്ടുന്നത്? സല്മാന്(റ) കാര്യം വിശദീകരിച്ചു കൊടുത്തു. ഫാത്വിമ(റ) മുത്ത് നബിﷺയുടെ (ഏഴു പ്രാവശ്യം തുന്നിയ) ജുബ്ബ സല്മാന് ഫാരിസി(റ)ന്റെ കയ്യില് കൊടുത്തു. ജുബ്ബ അലി(റ) ചുംബിച്ചു. ശേഷം സ്വഹാബത്ത് ഒന്നടങ്കം ചുംബിച്ചു. തുടര്ന്ന് ജൂതന്റെ കയ്യില് കൊടുത്തു. അയാള് പറഞ്ഞു: ”ഇതെന്തൊരു സുഗന്ധമാണ്, വല്ലാത്ത അനുഭവം തന്നെ.”

പിന്നീട് നബിﷺയുടെ ഖബറിന്റെ സമീപം ചെന്ന് ശഹാദത്ത് കലിമ ചൊല്ലി: അല്ലാഹ്, നീ ഏകനാണെന്നും ഇവിടെ വിശ്രമിക്കുന്ന മഹാന് നിന്റെ റസൂലും അടിമയുമാണെന്നും ഞാന് സാക്ഷ്യം വഹിക്കുന്നു. ഈ വിശ്വാസം നീ സ്വീകരിച്ചുവെങ്കില് ഇപ്പോള് തന്നെ എന്നെ മരിപ്പിക്കണേ… ഉടനെ അദ്ദേഹം ബോധരഹിതനായി വീഴുകയും അന്ത്യശ്വാസം വലിക്കുകയും  ചെയ്തു. സ്വഹാബികള് അദ്ദേഹത്തെ ജന്നത്തുല് ബഖീഇല് ഖബറടക്കി.

(അവലംബം: ഇമാം സമര്ഖന്തിയുടെ തന്ബീഹുല് ഗാഫിലീന്).

صلي الله علي محمد .صلي الله عليه وسلم

17 March 2015

വാത്സല്യത്തിന്റെ പേരില്‍

നബിﷺ സമുദായത്തോട് ഏറെ കാരുണ്യവും സ്നേഹവും ഉള്ളവരായിരുന്നു. ഉമ്മത്തിന്റെ മേല്‍ ശിക്ഷ ഇറങ്ങുന്നത് ഭയപ്പെട്ടിരുന്നു. സൂര്യഗ്രഹണം ഉണ്ടാവുന്ന സമയത്ത് നബി ﷺ ഗ്രഹണ നിസ്കാരം നിര്‍വഹിക്കുകയും അല്ലാഹുവില്‍ നിന്നുള്ള ശിക്ഷ ഭയപ്പെട്ടു കൊണ്ട് കരയുകയും ചെയ്യുമായിരുന്നു. ഇബ്നു ഉമര്‍(റ) ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ കാലത്ത് ഒരിക്കല്‍ സൂര്യ ഗ്രഹണം ഉണ്ടായി. അവിടുന്ന് നിസ്കാരത്തിന് നിന്നു. സുദീര്‍ഘമായ റുകൂഉം സുജൂദും ഇഅ്തിദാലും ചെയ്തു കൊണ്ടായിരുന്നു നിസ്കാരം. അവസാനത്തെ സുജൂദില്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചു: ഞാന്‍ ഈ സമൂഹത്തിലുണ്ടായിരിക്കെ അവരെ ശിക്ഷിക്കില്ല എന്ന് നീ എന്നോട് വാഗ്ദത്തം ചെയ്തിട്ടില്ലേ? അവര്‍ ഇസ്തിഗ്ഫാര്‍ (പാപമോചനം) തേടിക്കൊണ്ടിരിക്കെ അവരെ ശിക്ഷിക്കുകയില്ലെന്ന് നീ പറഞ്ഞിരിക്കുന്നല്ലോ. നബിﷺ നിസ്കാരത്തില്‍ നിന്നും വിരമിക്കുമ്പോഴേക്കും ഗ്രഹണം പൂര്‍ണ്ണമായും തെളിഞ്ഞിരുന്നു.

صلي الله علي محمد .صلي الله عليه وسلم

15 March 2015

മിമ്പറിന്റെ തേങ്ങല്‍

മസ്ജിദുന്നബവിയുടെ നിര്‍മ്മാണം പൂര്‍ത്തിയായ സമയം. ഒരു അന്‍സാരി വനിത നബിﷺ യെ സമീപിച്ച് കൊണ്ട് പറഞ്ഞു: ഖുതുബ നിര്‍വഹിക്കാന്‍ ഒരു മിമ്പര്‍ ഞാന്‍ ഉണ്ടാക്കിത്തരട്ടേ.. എന്റെ മകന്‍ നല്ലൊരു ആശാരിയാണ്. നബിﷺ  സമ്മതം നല്‍കി . അടുത്ത ജുമുഅ ദിവസം നബി ﷺ പുതിയ മിമ്പറില്‍ കയറി ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് എവിടെനിന്നോ ഒരു തേങ്ങല്‍. നബി ﷺ യുടെ തിരു പാദസ്പര്‍ശം തനിക്കന്യമാകുന്നു എന്നറിഞ്ഞ ആദ്യത്തെ മിമ്പറായ ഈന്തപ്പനക്കഷ്ണമായിരുന്നു ആ കരഞ്ഞത്. ഒടുവില്‍ നബിﷺ ഇറങ്ങി വന്ന് അതിനെ ആശ്വസിപ്പിച്ചു. മാറോട് ചേര്‍ത്ത്‌ പിടിച്ചു. അതോടെ ഈന്തപ്പന കരച്ചിലടക്കി. ജനം വിസ്മയം പൂണ്ടു നില്‍ക്കേ നബി ﷺ ഖുതുബ തുടര്‍ന്നു.

صلي الله علي محمد .صلي الله عليه وسلم

14 March 2015

തിരു നബി ﷺ യുടെ അദ്ഭുത വിശേഷങ്ങള്‍

മാനവ ചരിത്രത്തില്‍ പൂര്‍ണ്ണതയുടെ വിശേഷണങ്ങളെല്ലാം മേളിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണ് നബിﷺ. ചരിത്രത്തില്‍ പരശ്ശതം ബുദ്ധി ജീവികള്‍ നബിﷺയെക്കുറിച്ച് ഒട്ടനവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അവിടുത്തെ വ്യക്തിത്വം അവരെ ആശ്ചര്യഭരിതരാക്കി. എന്നാല്‍ പ്രവാചകര്‍ﷺയുടെ ആധ്യാത്മികവും അഭൗതികവുമായ വ്യക്തിത്വത്തിന്റെ ദാര്ശിനിക തലങ്ങള്‍ നാം ഗ്രഹിക്കേണ്ടതുണ്ട്. പ്രകൃതി നിയമങ്ങള്‍ക്കതീതമായി നബിയിലൂടെ വെളിപ്പെട്ട അത്യദ്ഭുതങ്ങളുടെ ഏതാനും പാഠങ്ങള്‍

മന്ത്രിച്ച് മുറിവ് സുഖപ്പെടുത്തി
യസീദ് ബ്നു ഉബൈദ്(റ) പറയുന്നു: ഞാന്‍ സലമയുടെ കണങ്കാലില്‍ വെട്ട് കൊണ്ടതിന്റെ അടയാളം കണ്ടപ്പോള്‍ അതിനെപറ്റി ചോദിക്കുകയുണ്ടായി. അപ്പോള്‍ സലമ(റ) പറഞ്ഞു: ഇത് ഖൈബര്‍ യുദ്ധ വേളയില്‍ സംഭവിച്ചതാണ്. ആ സന്ദര്ഭ്ത്തില്‍ ജനങ്ങള്‍ വിളിച്ച് പറഞ്ഞു: സലമ (റ)ക്ക് മുറിവ് സംഭവിച്ചിരിക്കുന്നു. അങ്ങിനെ ഞാന്‍ നബിﷺയുടെ അരികിലേക്ക് ചെന്നു. തിരുമേനിﷺ അതില്‍ മൂന്ന് പ്രാവശ്യം ഊതി. അതിന് ശേഷം ഈ സമയം വരെ എനിക്ക് അതിന്റെ ഭാഗമായി ഒരസുഖവും ഉണ്ടായിട്ടില്ല.

മഴ വര്‍ഷിപ്പിച്ചു
തബൂക്കിലേക്കുള്ള യാത്രയിലാണ് നബിﷺ യും സ്വഹാബത്തും. കടുത്ത ക്ഷാമ പ്രദേശങ്ങള്‍ താണ്ടിയാണ് യാത്ര. സ്വഹാബത്ത് ദാഹിച്ചവശരായി. വെള്ളമില്ലാതെ ഇനി ഒരടി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ അബൂബക്കര്‍ (റ) നബിﷺ യോട് പരാതി ബോധിപ്പിച്ചു. നബിﷺ കരങ്ങളുയര്ത്തി ആകാശത്തേക്ക് മിഴികളര്പ്പി ച്ച് പ്രാര്ത്ഥനാ നിരതരായി. തെളിഞ്ഞ മാനം കാര്മേിഘങ്ങളാല്‍ കറുത്തു. ശക്തമായ മഴ! അവരുടെ ജല സംഭരണികള്‍ നിറഞ്ഞു കവിഞ്ഞു. സ്വഹാബത്തിന്റെ ആവശ്യം പൂര്ത്തിനയായപ്പോള്‍ മഴ നിലക്കുകയും ചെയ്തു.

കല്ല് സലാം പറഞ്ഞു
അബൂദര്റുാല്‍ ഗിഫാരി(റ) ഉദ്ധരിക്കുന്നു. സ്വഹാബത്തിനൊപ്പം നബിﷺ സദസ്സില്‍ ഇരിക്കുമ്പോള്‍ കയ്യിലിരുന്ന ചരല്‍ കല്ലുകള്‍ നബിﷺക്ക് സലാം പറയുന്നത് ഞങ്ങള്‍ കേട്ടു. ആ കല്ല് നബിﷺ അബൂബക്കര്‍(റ)ന് കൊടുത്തു. അപ്പോഴും അത് തസ്ബീഹ് ചൊല്ലി.

മിമ്പറിന്റെ തേങ്ങല്‍
മസ്ജിദുന്നബവിയുടെ നിര്മ്മാറണം പൂര്ത്തിനയായ സമയം. ഒരു അന്സാ്രി വനിത നബിﷺ യെ സമീപിച്ച് കൊണ്ട് പറഞ്ഞു: ഖുതുബ നിര്‍വഹിക്കാന്‍ ഒരു മിമ്പര്‍ ഞാന്‍ ഉണ്ടാക്കിത്തരട്ടേ.. എന്റെ മകന്‍ നല്ലൊരു ആശാരിയാണ്. നബിﷺ  സമ്മതം നല്കി . അടുത്ത ജുമുഅ ദിവസം നബിﷺ പുതിയ മിമ്പറില്‍ കയറി ഖുതുബ നിര്വിഹിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് എവിടെനിന്നോ ഒരു തേങ്ങല്‍. നബിﷺയുടെ തിരു പാദസ്പര്ശം തനിക്കന്യമാകുന്നു എന്നറിഞ്ഞ ആദ്യത്തെ മിമ്പറായ ഈന്തപ്പനക്കഷ്ണമായിരുന്നു ആ കരഞ്ഞത്. ഒടുവില്‍ നബിﷺ ഇറങ്ങി വന്ന് അതിനെ ആശ്വസിപ്പിച്ചു. മാറോട് ചേര്ത്ത്ത പിടിച്ചു. അതോടെ ഈന്തപ്പന കരച്ചിലടക്കി. ജനം വിസ്മയം പൂണ്ടു നില്ക്കേ നബിﷺ ഖുതുബ തുടര്ന്നു .

ഉറവയൊഴുകുന്ന കൈവിരല്‍
ഹുദൈബിയ്യ സന്ധിയുടെ ദിവസം. നബിﷺ വുളൂഅ് ചെയ്ത്കൊണ്ടിരിക്കുകയാണ്. ആ സമയം ജനങ്ങള്‍ മുഴുവനും അങ്ങോട്ട് വന്നു. നബിﷺ ചോദിച്ചു. “നിങ്ങള്ക്കെയന്തു വേണം’. അംഗ ശുദ്ധി വരുത്താനും ദാഹമകറ്റാനും അങ്ങയുടെ അടുത്തുള്ള വെള്ളമല്ലാതെ ഞങ്ങള്ക്ക്ു മറ്റൊന്നുമില്ല നബിയേഅവര്‍ പറഞ്ഞു. അനുയായികളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ നബിﷺ ഉടനെ തന്റെ വെള്ളപ്പാത്രത്തില്‍ കൈ വെച്ചു. അവിടുത്തെ വിരലുകളില്‍ നിന്ന് അരുവി സമാനം ഉറവ പൊട്ടാന്‍ തുടങ്ങി. ജനങ്ങള്‍ എല്ലാവരും കുടിക്കുകയും അംഗശുദ്ധി വരുത്തുകയും ചെയ്തു: സാലിം(റ) പറയുന്നു. ഞാന്‍ ജാബിര്‍ (റ) വിനോട് ചോദിച്ചു. നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു.? അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരു ലക്ഷം പേരുണ്ടെങ്കിലും ഞങ്ങള്ക്കിത് മതിയാകുമായിരുന്നു. ഞങ്ങള്‍ അപ്പോള്‍ ആയിരത്തി അഞ്ഞൂറ് പേരുണ്ടായിരുന്നു.

ഭക്ഷണം വര്‍ദ്ധിക്കുന്നു 
ഒരിക്കല്‍ ഉമ്മു സുലൈം(റ) അല്പ്പം ആട്ടിന്‍ നെയ്യ് അടിമസ്ത്രീയായ റബീബ മുഖേന നബിﷺക്ക് കൊടുത്തയച്ചു. സസന്തോഷം നബിﷺ അത് സ്വീകരിക്കുകയും പാത്രം ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. വീട്ടിലെത്തിയ റബീബ പാത്രം ഒരിടത്ത് തൂക്കിയിട്ടു. പുറത്ത് പോയി തിരിച്ച് വന്ന ഉമ്മു സുലൈം പാത്രത്തില്‍ നിന്നും ഇറ്റി വീഴുന്ന നെയ്യ് കണ്ട് അടിമ സ്ത്രീയോട് ചോദിച്ചു. റബീബാ… ഈ നെയ്യ് നബിﷺക്ക് നല്കാന്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ? അവര്‍ പറഞ്ഞു. ഞാനത് നബിﷺക്ക് നല്കിയതാണല്ലോ. സംശയമുണ്ടെങ്കില്‍ നബിയോട് ചോദിച്ച് നോക്കൂ. ഉമ്മു സുലൈം നബിﷺയോട് കാര്യമന്വേഷിച്ചു. റബീബ നെയ്യ് കൊണ്ട് വന്ന വിവരം പറഞ്ഞപ്പോള്‍ ആശ്ചര്യത്തോടെ ഉമ്മുസുലൈം ചോദിച്ചു. അവിടുന്ന് തിരിച്ചയച്ച പാത്രത്തില്‍ നിന്ന് ഇപ്പോഴും നെയ്യ് കവിഞ്ഞൊഴുകുകയാണല്ലോ. നബിﷺ പറഞ്ഞു. അല്ലാഹുവിന്റെ ദൂതനെ സഹായിച്ചതിന് പ്രതിഫലമായി നിന്നെ അവനും തിരിച്ച് സഹായിക്കുന്നതില്‍ നീ അത്ഭുതപ്പെടുന്നുവോ?

പ്രവചനം പുലരുന്നു
ഒരു ദിവസം നബിﷺ ഹുസൈന്‍(റ)നെ ലാളിച്ച്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അവിടുന്ന് കണ്ണുനീര്‍ വാര്ക്കാ ന്‍ തുടങ്ങി. ഇത് കണ്ട് ഹുസൈന്‍(റ)ന്റെ പോറ്റുമ്മയായ ഉമ്മുല്‍ ഫള്ല് ചോദിച്ചു. പ്രവാചകരേ, അവിടത്തേക്ക് എന്തു പറ്റി? എന്തിനാണ് കരയുന്നത്? നബിﷺ മറുപടി പറഞ്ഞു: എന്റെ സമുദായം എന്റെ ഈ മകനെ വധിക്കുമെന്ന് ജിബ്രീല്‍(അ) വന്ന് എന്നോട് പറഞ്ഞു. ഹിജ്റ 61ആം വര്ഷം മുഹര്റം 10-ന് ഏതൊരു സംഭവത്തെക്കുറിച്ചാണോ നബിﷺ കണ്ണീര്‍ തൂകിക്കൊണ്ട് പ്രസ്താവിച്ചത് അത് സംഭവിച്ചു. കര്ബില പോര്ക്കളത്തില്‍ വെച്ച് യസീദിന്റെ സൈന്യം ഹുസൈന്‍(റ)നെ വധിച്ചുകളഞ്ഞു.

മറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി
നബിﷺയുടെ പിതൃവ്യനായ അബ്ബാസ് (റ) ഹാശിം കുടുംബത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു. ആദ്യ കാലത്ത് നബിﷺ യില്‍ ആത്മാര്ത്ഥ്മായി വിശ്വസിച്ചിരുന്നെങ്കിലും പ്രത്യക്ഷത്തില്‍ ശത്രു പക്ഷത്തോടൊപ്പമായിരുന്നു. ബദ്ര്‍ യുദ്ധ വേളയില്‍ മനോ വൈമുഖ്യത്തോടുകൂടെ തന്നെ അവരോടൊപ്പം പുറപ്പെടേണ്ടി വന്നു. ഒടുവില്‍ ബദ്ര്‍ യുദ്ധം വിജയിച്ച മുസ്‌ലിംകള്‍ ശത്രുക്കളില്‍ പലരേയും ബന്ധികളാക്കി. കൂട്ടത്തില്‍ അബ്ബാസ് (റ)വും സഹോദരന്‍ അഖീലുമുണ്ടായിരുന്നു. തന്റെ പിതൃവ്യനോട് നബിﷺ അദ്ദേഹത്തിന്റെയും സഹോദരന്റെയും മോചന ദ്രവ്യം ആവശ്യപ്പെട്ടു. ഞങ്ങള്‍ നിര്ബന്ധിതരായിട്ടാണ് ഈ യുദ്ധത്തില്‍ വന്നിട്ടുള്ളത് എന്നിരിക്കേ ഞങ്ങളെന്തിനാണ് പ്രതിഫലം നല്കുനന്നത് അബ്ബാസ്(റ) ചോദിച്ചു. ബാഹ്യത്തില്‍ നമ്മള്‍ ശത്രുക്കളാണ് എന്നായിരുന്നു നബിﷺയുടെ മറുപടി. മോചന ദ്രവ്യം വാങ്ങിയ ശേഷം അബ്ബാസ്(റ) പറഞ്ഞു: താങ്കള്‍ എന്നെ ഖുറൈശികളില്‍ എന്നെന്നേക്കും ഒരു ദരിദ്രനാക്കിത്തീര്ത്തു . ഉടനെ നബിﷺ ചോദിച്ചു: താങ്കളെങ്ങനെയാണ് ദരിദ്രനാവുക? പത്നിയായ ഉമ്മുല്‍ ഫള്ലിന്റെ അടുത്ത് കുറേ ധനം കൊടുത്തേല്പ്പിച്ച് ഞാന്‍ മരിക്കുകയാണെങ്കില്‍ നിന്നെ സമ്പന്നയാക്കിക്കൊണ്ടാണ് ഞാന്‍ പോകുന്നത് എന്ന് പറഞ്ഞുകൊണ്ടല്ലേ താങ്കള്‍ പോന്നിട്ടുള്ളത്? അബ്ബാസ്(റ) അത്ഭുതത്തോടെ ഇപ്രകാരം പറഞ്ഞു: അല്ലാഹുവാണ് സത്യം. എന്റെ ഭാര്യയും ഞാനുമല്ലാതെ ആരുമറിഞ്ഞിട്ടില്ലാത്ത രഹസ്യമാണ് താങ്കള്‍ വെളിപ്പെടുത്തിയത്.’

കാഴ്ചക്ക് തടസ്സം
സൂറതുല്‍ മസദ് ഇറങ്ങിയ സമയം. അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ വലിയ പാറക്കല്ലുമായി നബിﷺ യുടെ അടുത്തേക്ക് വന്നു. നബിﷺയും അബൂബക്കര്‍(റ)വും കഅ്ബക്കരികില്‍ ഇരിക്കുകയാണ്. അബൂബക്കര്‍ (റ) നോട് അവള്‍ ചോദിച്ചു: എവിടെ നിന്റെ കൂട്ടുകാരന്‍? അവന്‍ എന്നെയും എന്റെ പ്രിയതമനേയും അധിക്ഷേപിക്കുന്നുണ്ടെന്ന് ഞാന്‍ കേട്ടു. അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഈ കല്ല്കൊണ്ട് ഞാന്‍ കഥ കഴിക്കും. പക്ഷേ അബൂബക്കര്‍ (റ)ന്റെ അടുത്ത് ഇരിക്കുന്ന നബി(സ)യെ കാണാന്‍ അവള്ക്ക് സാധിച്ചില്ല. അവളുടെ കാഴ്ചക്കു മുമ്പില്‍ നബി(സ്വ)യെ കാണാത്ത വിധം ഒരു തടസ്സം വന്നതായിരുന്നു കാരണം.

ഭ്രാന്ത് സുഖപ്പെടുന്നു 
ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഒരു സ്ത്രീ തന്റെ ഭ്രാന്തനായ കുട്ടിയെയും കൊണ്ട് നബിﷺയുടെ അരികില്‍ വന്നു. അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ ഈ മകന് ഭ്രാന്താണ്. അവന്‍ പലപ്പോഴും ഭ്രാന്തിളകി അക്രമം കാണിക്കുന്നുണ്ട്. ഉടനെ നബിﷺ കുട്ടിയുടെ നെഞ്ച് തടവി കുട്ടിക്ക് വേണ്ടി പ്രാര്ത്ഥി ച്ചു. കുട്ടി ഉടന്‍ ഛര്ദ്ദി്ച്ചു. കറുത്ത നായ്കുട്ടിയെപ്പോലുള്ള ഒരു വസ്തു ഛര്ദ്ദി യിലൂടെ പറത്തേക്ക് വന്നു. ഭ്രാന്ത് ഭേദമായി. 

തീ പൊള്ളല്‍ സുഖപ്പെടുത്തി 
മുഹമ്മദ് ബ്നു ഹാത്തിബ് (റ) വിവരിക്കുന്നു. എന്റെ മാതാവ് ഉമ്മുജമീല്‍ ബീവി (റ) എന്നോടൊരിക്കല്‍ പറഞ്ഞു: എത്യോപ്യയില്‍ നിന്നും ഞാന്‍ നിന്നെയും കൂട്ടി മദീനാ ശരീഫിലേക്ക് പുറപ്പെട്ടു. വഴിയില്‍ ഭക്ഷണം പാകം ചെയ്യാനായി ഒരിടത്ത് തമ്പടിച്ചു. ഞാന്‍ പുറത്ത് പോയ സമയം നിന്റെ ശരീരത്തില്‍ തീപൊള്ളലേറ്റു. നിന്നെയും താങ്ങി ഞാന്‍ നബിﷺയുടെ സന്നിധിയിലേക്കോടി. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഇത് മുഹമ്മദ് ബിന്‍ ഹാത്വിബാണ്. തങ്ങളെക്കൊണ്ട് നാമകരണം നടത്തിയ മകനാണിത്. ഇത് പറഞ്ഞയുടനെ നബിﷺ നിന്റെ തലയില്‍ തടവി ബറകത്തിന് വേണ്ടി പ്രാര്ത്ഥിമക്കുകയും നിന്റെ വായിലും കരങ്ങളിലും ഉമിനീര്‍ പുരട്ടുകയും ഒരു രോഗവും അവശേഷിക്കാതെ സുഖപ്പെടുത്തിക്കൊടുക്കണമെന്ന് പ്രാര്ത്ഥിംക്കുകയും ചെയ്തു. പൊള്ളല്‍ പൂര്ണളമായി സുഖപ്പെട്ട ശേഷമാണ് ഞാന്‍ തിരു സന്നിധിയില്‍ നിന്നും തിരിച്ച് പോന്നത്. 

മലക്കുകള്‍ സഹായിക്കുന്നു 
ആഇശാ (റ) പറയുന്നു: നബിﷺ ഖന്തഖ് യുദ്ധം കഴിഞ്ഞ് മടങ്ങി വരികയും ആയുധം എടുത്തുവെച്ച് കുളിക്കുകയും ചെയ്തു. അപ്പോള്‍ നബിﷺയുടെ അരികില്‍ ജിബ്രീല്‍(അ) വന്ന് പറഞ്ഞു: നബിയേ, അവിടുന്ന് ആയുധം വെച്ചുവോ? അല്ലാഹു സത്യം. ഞങ്ങള്‍ ആയുധം വെച്ചിട്ടില്ല. നിങ്ങള്‍ അവരിലേക്ക് പുറപ്പെടുക. നബിﷺ ചോദിച്ചു എവിടേക്ക്? ബനൂഖുറൈളക്കാരുടെ ഭാഗത്തേക്ക് ആംഗ്യം കാണിച്ച് ജിബ്രീല്‍(അ) പറഞ്ഞു: അങ്ങോട്ട്. അങ്ങനെ പ്രവാചകര്‍ﷺ അവരുടെ അടുക്കലേക്ക് പുറപ്പെട്ടു. അല്ലാഹു അവിടെ മലക്കുകളെ ഇറക്കി നബിﷺയെ സഹായിച്ചു. ബദ്റിലും മറ്റു പലയിടങ്ങളിലും ഇതുപോലുള്ള സഹായങ്ങള്‍ നബിﷺക്കു ലഭിച്ചിരുന്നു. ചന്ദ്രന്‍ പിളര്ത്തി യതും വൃക്ഷങ്ങള്‍ തലകുനിച്ച് അഭിവാദ്യം ചെയ്തതും മേഘം തണലിട്ടതുമടക്കം മറ്റു നിരവധി അദ്ഭുത സംഭവങ്ങള്‍ നബിﷺയില്‍ നിന്നു വെളിപ്പെട്ടിട്ടുണ്ട്. അവിടുന്ന് ഒരു അസാധാരണ വ്യക്തിത്വമായിരുന്നുവെന്ന് അവയത്രയും ലോകത്തോട് വിളിച്ചുപറഞ്ഞു കൊണ്ടിരിക്കും.

صلي الله علي محمد .صلي الله عليه وسلم

അവലംബം: 
1. ഹുജ്ജത്തുല്ലാഹി അലല്‍ ആലമീന്‍ ഫീ സയ്യിദാതി അലല്‍ മുര്സളലീന്‍ ശൈഖ് യൂസുഫുന്നബ്ഹാനി (റ) 
2. ദലാഇലുന്നുബുവ്വഇമാം ബൈഹഖി (റ).



10 March 2015

വഴികാണിച്ച സിംഹം

നബി ﷺ തങ്ങള്‍ മോചിപ്പിച്ച അടിമയാണ് സഫീന(റ). ഒരുനാള്‍ അദ്ദേഹം കടല്‍യാത്ര ചെയ്യവെ കപ്പല്‍ മറിഞ്ഞു. ഭാഗ്യവശാല്‍ ഒരു പലകയില്‍ അള്ളിപ്പിടിച്ച് അദ്ദേഹം മുന്നോട്ട് ഗമിച്ചു. എത്തിയത് വിജനമായൊരു കാട്ടിലായിരുന്നു. അപ്പോഴാണ് ഒരു സിംഹം തന്റെ പിറകെ ഓടിവരുന്നത് സഫീന(റ) കണ്ടത്. സഫീന(റ) തിരിഞ്ഞുനോക്കാതെ ഓടി. പിറകെ സിംഹവും. ഇനി രക്ഷയില്ലെന്ന് മനസ്സിലാക്കിയ സഫീന(റ) ഗത്യന്തരമില്ലാതെ വിളിച്ചുപറഞ്ഞു: ‘‘സിംഹമേ! ഞാന്‍ മുഹമ്മദ് നബി ﷺ യാല്‍ മോചിപ്പിക്കപ്പെട്ട അടിമയും അവിടുത്തെ സ്വഹാബിയുമാണ്.”

കേള്‍ക്കേണ്ട താമസം പൂച്ചക്കുഞ്ഞിനെപ്പോലെ ശാന്തനായി വാലാട്ടി സന്തോഷം പ്രകടിപ്പിച്ചു. ശേഷം എന്തോ മനസ്സിലാക്കിയിട്ടെന്നവണ്ണം അത് മുന്നോട്ട് നടന്നു. പിറകെ സഫീന(റ)വും അനുഗമിച്ചു. അങ്ങനെ ദീര്‍ഘനേരം സഞ്ചരിച്ച് സിംഹം, ജനങ്ങള്‍ സഞ്ചരിക്കുന്ന വഴി സഫീന(റ)വിന് കാണിച്ചുകൊടുത്തു. വഴിയിലെത്തിയ സഫീന(റ)വിനോട് അതിന്റെതായ ഭാഷയില്‍ നന്ദി പ്രകാശിപ്പിച്ച് സിംഹം തിരിച്ചുപോയി.

صلي الله علي محمد .صلي الله عليه وسلم

സേവനത്തിന്റെ സമ്മാനം

നബിﷺ തങ്ങളുടെ വിശ്വസ്ത സേവകനായിരുന്നു അനസ്(റ). പത്ത് വര്‍ഷമാണ് അനസ്(റ)വിന് തിരുനബിﷺക്ക് സേവനം ചെയ്യാന്‍ ഭാഗ്യമുണ്ടായത്. ഒരിക്കല്‍ അനസ്(റ)വിന്റെ മാതാവ് തിരുനബിﷺയെ സമീപിച്ചുകൊണ്ട് പറഞ്ഞു: ‘‘നബിയേ! എന്റെ മകന്‍ അനസിനുവേണ്ടി താങ്കള്‍ പ്രാര്‍ത്ഥിച്ചാലും.”

നബിﷺ പ്രാര്‍ത്ഥിച്ചതിങ്ങനെയായിരുന്നു:
‘‘അല്ലാഹുവേ! അനസിന് നീ സമ്പത്തും സന്താനങ്ങളും വര്‍ധിപ്പിക്കേണമേ! അവയില്‍ നീ ഐശ്വര്യം ചൊരിയേണമേ! ദീര്‍ഘായുസ്സും സ്വര്‍ഗത്തില്‍ എന്റെ സാമീപ്യവും നല്‍കേണമേ.”

നബിﷺയുടെ ആ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടുവെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിച്ചു. അനസ്(റ)വിന്റെ തോട്ടത്തില്‍ നിന്ന് ഒരു വര്‍ഷം തന്നെ രണ്ട് തവണ വിളവ് ലഭിച്ചു. നൂറിലേറെ സന്താനങ്ങള്‍ ജനിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസ്സുവരെ ആരോഗ്യവാനായി ജീവിക്കുകയും ചെയ്തു.

തന്റെ അവസാന കാലത്ത് മഹാനായ അനസ്(റ) ഇങ്ങനെ പറയാറുണ്ടായിരുന്നു: ‘‘നബിﷺ പ്രാര്‍ത്ഥിച്ചതെല്ലാം ഇഹലോകത്ത് എനിക്ക് ലഭിച്ചുകഴിഞ്ഞു. ഇനി പരലോകത്ത് അവിടുത്തെ സാമീപ്യവും എനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ! അത് മാത്രമേ ഇനി പൂര്‍ത്തിയാവാന്‍ ബാക്കിയുള്ളൂ.”

صلي الله علي محمد .صلي الله عليه وسلم

09 March 2015

ഈന്തപ്പനയുടെ സാക്ഷ്യം

ഒരിക്കല്‍ അമീര്‍ ഗോത്രത്തിലെ ഒരു ഗ്രാമീണന്‍ നബിﷺയുടെ തിരുസവിധത്തിലെത്തി, ഇങ്ങനെ പറഞ്ഞു: ‘‘താങ്കള്‍ പ്രവാചകനാണെന്നത് ഞാന്‍ വിശ്വസിക്കാം. പക്ഷെ എനിക്ക് അത്ഭുതകരമായ ഒരു തെളിവ് ലഭിക്കണം!”

ഉടനെ നബി ﷺ ചോദിച്ചു: ‘‘ഞാനീ ഈന്തപ്പനയുടെ ശാഖകളെ മാടി വിളിക്കാം. അത് വന്ന് സാക്ഷി പറയുകയാണെങ്കില്‍ നീ അംഗീകരിക്കുമോ?”

ഗ്രാമീണന്‍ പറഞ്ഞു: ‘‘അതെ, അംഗീകരിക്കാം!”

നബി ﷺ തങ്ങള്‍ ഈന്തപ്പനയെ മാടിവിളിച്ചു. ഉടനെ ആ ശാഖ മരത്തില്‍ നിന്ന് വേര്‍പെട്ട് തിരുനബിﷺയുടെ മുമ്പില്‍ വന്ന് ശഹാദത്ത് ചൊല്ലി.

കണ്ടുനിന്ന ഗ്രാമീണന്‍ ഇസ്ലാംമതം സ്വീകരിച്ചു. പിന്നീട് നബിﷺയുടെ ആജ്ഞപ്രകാരം ശാഖ ഈന്തപ്പന മരത്തിലേക്ക് തന്നെ ചെന്നുചേര്‍ന്നു.

صلي الله علي محمد .صلي الله عليه وسلم

പ്രതികാരമില്ലാതെ!

തമാമബ്നു ആദാല്‍(റ) യമാമ പ്രദേശത്തെ അധിപനായിരുന്നു. അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയപ്പോള്‍ ഖുറൈശികള്‍ ചോദിച്ചു: ‘‘താങ്കള്‍ നമ്മുടെ മതം ഉപേക്ഷിച്ചുവല്ലേ!”

‘‘അതെ! ഞാന്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. ഇനി നോക്കിക്കോ, നബിﷺയുടെ അനുമതിയില്ലാതെ ഒരു മണി ധാന്യം പോലും ഞാന്‍ നിങ്ങള്‍ക്ക് അയച്ച് തരില്ല!”

അക്കാലത്ത് മക്കാ നഗരത്തിലേക്ക് യമാമയില്‍ നിന്നാണ് ധാന്യം വന്നുകൊണ്ടിരുന്നത്.

തമാമ(റ)വിന്റെ സ്വാധീനം മൂലം ഖുറൈശികള്‍ക്ക് യമാമയില്‍ നിന്ന് ധാന്യം ലഭിക്കാതായി. അവര്‍ ക്ഷാമത്തിലും കഷ്ടപ്പാടിലുമായി. ഒടുവില്‍ ഖുറൈശികള്‍ ഗത്യന്തരമില്ലാതെ നബിﷺയെ വിവരമറിയിച്ചു.

രക്തബന്ധത്തിന്റെ പേരില്‍ തങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് നബിﷺ തങ്ങള്‍ക്ക് കത്തെഴുതി. കത്ത് കിട്ടിയ നബിതങ്ങള്‍ തമാമയെ വരുത്തി. ‘ധാന്യം അയക്കുന്നത് നിര്‍ത്തേണ്ടതില്ല’ എന്ന് ഉപദേശിച്ചു. അതിന് ശേഷമാണ് മക്കക്കാര്‍ക്ക് ധാന്യം ലഭിച്ചുതുടങ്ങിയത്.

വര്‍ഷങ്ങളോളം നബിﷺ യെയും കുടുംബത്തെയും ബഹിഷ്കരിച്ചവരായിരുന്നു ഖുറൈശികള്‍. ബഹിഷ്കരണം മൂലം ഭക്ഷണം പോലും കിട്ടാതെ വലിയ പ്രയാസങ്ങള്‍ സഹിച്ചിട്ടുണ്ട് തിരുനബിﷺ. എന്നിട്ടും യാതൊരു പ്രതികാരവും കാണിക്കാതെ പ്രതിസന്ധി ഘട്ടങ്ങളില്‍ അവരെ സഹായിക്കുവാനാണ് തിരുനബി ﷺ തയ്യാറായത്. അവിടുത്തെ സ്വഭാവം എത്ര അനുകരണീയം!

صلي الله علي محمد .صلي الله عليه وسلم

08 March 2015

ഒരു വാക്കിന് മൂന്നു ദിവസം

ഹസ്റത്ത് അബ്ദുല്ല(റ) നബിﷺയുടെ പഴയകാല സുഹൃത്തായിരുന്നു. മഹാനവര്‍കള്‍ പറയുന്നു: നബി ﷺ തങ്ങള്‍ പ്രവാചകനായി നിയോഗിക്കപ്പെടുംമുമ്പ് ഒരിക്കല്‍ ഞാന്‍ തിരുനബിﷺയില്‍ നിന്ന് ഒരു സാധനം വിലക്ക് വാങ്ങിയിരുന്നു. വില അല്‍പം മാത്രമേ റൊക്കമായി കൊടുക്കാന്‍ സാധിച്ചുള്ളൂ.

പിന്നീട് എന്റെയടുക്കല്‍ പണം വന്നുചേര്‍ന്നു. അങ്ങനെയൊരിക്കല്‍ വഴിയില്‍വെച്ച് ഞാന്‍ നബി ﷺ തങ്ങളെ കാണാനിടയായി. ‘‘താങ്കള്‍ ഇവിടെ അല്‍പം കാത്തിരിക്കണം. ഞാന്‍ വേഗം വീട്ടില്‍ പോയി പണമെടുത്ത് വരാം!” നബിﷺ തങ്ങള്‍ സമ്മതിച്ചു.

ഞാന്‍ പണമെടുക്കാനായി വീട്ടിലേക്ക് പോയി. പക്ഷെ വീട്ടിലെത്തിയപ്പോള്‍ തിരുനബിﷺ കാത്തുനില്‍ക്കുന്ന കാര്യം ഞാന്‍ മറന്നുപോയി. മൂന്ന് ദിവസം കഴിഞ്ഞാണ് എനിക്കത് ഓര്‍മ വന്നത്.

ഉടനെ ഞാന്‍ പണം എടുത്ത് പ്രസ്തുത സ്ഥലത്തേക്കോടി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. മൂന്ന് ദിവസമായി എന്റെ വരവും കാത്ത് നബിതങ്ങള്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

എന്നെ കണ്ടയുടനെ അവിടുന്ന് പറഞ്ഞു: ‘‘മൂന്ന് ദിവസമായി ഞാന്‍ താങ്കളുടെ വരവും പ്രതീക്ഷിച്ച് ഇവിടെ കാത്തിരിക്കുന്നു.”

صلي الله علي محمد .صلي الله عليه وسلم

ഗുസ്തിവീരന്റെ പരാജയം

ഖുറൈശികളിലെ പ്രസിദ്ധ ഗുസ്തി വീരനായിരുന്നു റുക്കാന. മക്കാനഗരത്തില്‍ വെച്ച് നബി ﷺ തങ്ങള്‍ ഒരിക്കല്‍ റുക്കാനയെ കണ്ടുമുട്ടി. അല്ലാഹുവിന്റെ കല്‍പനയനുസരിച്ച് നബി ﷺ തങ്ങള്‍ അവനെയും ഇസ്ലാമിലേക്ക് ക്ഷണിച്ചു.

റുക്കാന പറഞ്ഞു: ‘‘മുഹമ്മദേ! നീ പറയുന്നത് സത്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ ഞാന്‍ വിശ്വസിച്ചുകൊള്ളാം.”
നബി ﷺ തങ്ങള്‍ ചോദിച്ചു: ‘‘എങ്ങനെയാണ് ഞാന്‍ നിന്നെ സത്യം ബോധ്യപ്പെടുത്തേണ്ടത്?”

റുക്കാന അല്‍പം പരിഹാസത്തോടെ പറഞ്ഞു: ‘‘ഗുസ്തിയില്‍ നീ എന്നെ തോല്‍പിക്കണം. എന്നാല്‍ നീ പറയുന്നത് സത്യമാണെന്ന് ഞാനംഗീകരിക്കാം.”

ഗുസ്തിയില്‍ തന്നെ തോല്‍പിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ലെന്നായിരുന്നു ഗുസ്തിവീരനായ റുക്കാനയുടെ വിശ്വാസം.

നബി ﷺ തങ്ങള്‍ പറഞ്ഞു: ‘‘ശരി! ഗുസ്തിയില്‍ ഞാന്‍ നിന്നെ തോല്‍പിക്കാം. നമുക്ക് തുടങ്ങാം.”

നബി ﷺ യും റുക്കാനയും ഗുസ്തിയാരംഭിച്ചു. പൊരിഞ്ഞ പോരാട്ടം. അവസാനം നബി ﷺ റുക്കാനയെ പരാജയപ്പെടുത്തി. ഒരു തവണയല്ല, മൂന്ന് തവണ. എന്നിട്ടും റുക്കാന വാക്ക് പാലിച്ചില്ലെന്നു മാത്രം.

صلي الله علي محمد .صلي الله عليه وسلم

07 March 2015

നിയോഗം കാരുണ്യത്തിന്

ഉഹ്ദ് യുദ്ധ ദിവസം. ശത്രുക്കളുടെ വെട്ടേറ്റ് തിരുനബിﷺയുടെ ശരീരത്തില്‍ നിന്ന് രക്തമൊഴുകുന്നു. തിരുമേനിക്ക് ചുറ്റും തടിച്ചുകൂടിയ സ്വഹാബികളില്‍ ചിലര്‍ പറഞ്ഞു: ‘‘നബിയേ! അങ്ങയെ ഇത്രമാത്രം വിഷമിപ്പിച്ച ഈ ധിക്കാരികള്‍ക്കെതിരെ താങ്കള്‍ പ്രാര്‍ത്ഥിച്ചാലും. നൂഹ് നബി(അ) അങ്ങനെ ചെയ്തിട്ടുണ്ടല്ലോ!”

ഉടനെ നബി ﷺ പറഞ്ഞു: ‘‘ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എല്ലാവര്‍ക്കും കാരുണ്യമായാണ്. ആരെയും ശപിക്കാനോ ശത്രുക്കള്‍ക്കെതിരെ പ്രാര്‍ത്ഥിക്കാനോ അല്ല.” 
തുടര്‍ന്ന് നബിﷺ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘‘അല്ലാഹുവേ, വിവരമില്ലാത്ത എന്റെ സമുദായത്തിന് നീ നേര്‍വഴി കാണിക്കേണമേ!”

صلي الله علي محمد .صلي الله عليه وسلم

കൊടുക്കൂ! കുറയില്ല

ഒരാള്‍ വന്ന് നബി ﷺ യോട് സഹായം ചോദിച്ചു. നബി  യുടെ കൈയിലാവട്ടെ അപ്പോള്‍ യാതൊന്നുമുണ്ടായിരുന്നില്ല. തിരുമേനിﷺ അദ്ദേഹത്തോട് പറഞ്ഞു: ‘‘നിങ്ങള്‍ എന്റെ പേരില്‍ ആരോടെങ്കിലും കടം വാങ്ങിക്കൊള്ളൂ. ഞാനത് വീട്ടിക്കൊള്ളാം.”

യാചകന്‍ പോയശേഷം, സദസ്സിലുണ്ടായിരുന്ന ഉമര്‍(റ) നബിﷺ യോട് ചോദിച്ചു: ‘‘നബിയേ, അങ്ങ് അവരുടെ കാര്യത്തില്‍ ഇത്രയും കഷ്ടപ്പെടുന്നതെന്തിനാണ്. ഉള്ളത് കൊടുക്കാനല്ലേ അല്ലാഹു കല്‍പിച്ചിട്ടുള്ളൂ.”

തിരുനബിﷺക്ക് അതിഷ്ടപ്പെട്ടില്ലെന്ന് ആ മുഖഭാവം വിളിച്ചറിയിച്ചു. ഉടനെ ഒരു അന്‍സ്വാരി യുവാവ് എഴുന്നേറ്റുനിന്ന് പറഞ്ഞു: ‘‘നബിയേ, താങ്കള്‍ കൊടുത്തുകൊണ്ടേയിരിക്കുക. അല്ലാഹു അതുകൊണ്ട് താങ്കള്‍ക്കെന്നും കുറവ് വരുത്തില്ല.” അന്‍സ്വാരി യുവാവിന്റെ വാക്കുകള്‍ കേട്ട, നബിﷺ തങ്ങളുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞു.

صلي الله علي محمد .صلي الله عليه وسلم

29 November 2013

നല്ല മനുഷ്യനും ചീത്ത മനുഷ്യനും

ഒരു വ്യക്തി അയാളെ നബി ﷺ ക്ക് അറിയാമായിരുന്നു. "അയാള്‍ ഒരു ചീത്ത മനുഷ്യനാണ്, എങ്കിലും വരാന്‍ പറയുക" നബി ﷺ പറഞ്ഞു.

ആഗതന്‍ അകത്തു വന്നു. ആചാര മര്യാദ പാലിക്കാതെ നബി ﷺ തങ്ങളുടെ അടുത്തിരുന്നു. പക്ഷെ പ്രാവാചകന്‍ ഒരു അനിഷ്ടവും കാണിച്ചില്ല. ഒരു നല്ല മനുഷ്യനോടെന്ന വണ്ണം അയാളോട് പെരുമാറി. 

നബി ﷺ യുടെ പെരുമാറ്റം ആയിഷാ ബീവിയെ അത്ഭുതപെടുത്തി. അയാള്‍ പോയ ഉടനെ ആയിഷ ബീവി നബി തങ്ങളോട് ചോദിച്ചു. "റസൂലേ, അങ്ങല്ലേ പറഞ്ഞത് അയാളൊരു ചീത്ത മനുഷ്യനാണെന്നു. പിന്നെന്തിനാണ് അയാളോടിത്ര മാന്യമായി പെരുമാറിയത്?"

പ്രവാചകന്‍ പറഞ്ഞു. "ഒരു ചീത്ത ആളോട് ചീത്തയായി പെരുമാറുന്നവന്‍ വളരെ ചീത്ത മനുഷ്യനാണ്".

صلي الله علي محمد .صلي الله عليه وسلم

21 April 2013

ചുവന്ന നുറു പെണ്‍ ഒട്ടകങ്ങള്‍

മക്കയുടെ കരളിന്റെ കഷ്ണങ്ങളായ ഖുറൈഷി ചെറുപ്പക്കാരേ..

അംറുബ്നു ആസിന്റെ ശബ്ദം മക്കയിലെ മലയിടുക്കുകളില്‍ തട്ടി പ്രതിധ്വനിക്കവെ, അയാള്‍ തന്റെ മുമ്പിലെ ചെറുപ്പക്കാരെ നോക്കി. അബൂസുഫ്‌യാനും, ഉത്ബതും ശൈബത്തുമൊക്കെ അവിടെയുണ്ടായിരുന്നു. അബൂജഹല്‍ തുടര്‍ന്നു.

നാം ഈ മണ്ണില്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും ഐക്ക്യത്തോടെയും ജീവിച്ചുപോന്നു. നാം ആരാധിച്ചു വരുന്ന ഈ ദൈവങ്ങള്‍ നമ്മുടെ പൂര്‍വികരുടേയും ദൈവങ്ങളായിരുന്നു. നമുക്ക്‌ പാരമ്പര്യമായി കിട്ടിയ സമ്പ്രദായങ്ങളും ആചാരങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ടായിരുന്നു. ഏതൊരു സദസ്സിലും നാം ആദരിക്കപ്പെട്ടിരുന്നു. നാം അറേബ്യയിലെ ഉന്നതരും ശക്‌തരുമായിരുന്നു. എന്നാല്‍ ; നമ്മുടെ കൂടെ ജീവിച്ച്‌, നമ്മുടെ പ്രീതി പിടിച്ചു പറ്റിയ ഒരാള്‍ , മുഹമ്മദെന്ന ഭ്രാന്തനായ മാരണക്കാരന്‍ , ഇന്നിതാ നമുക്കിടയില്‍ വമ്പിച്ച കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഭവനങ്ങളില്‍ നമ്മള്‍ കാണാത്ത മതിലുകള്‍ അവന്‍ പണിഞ്ഞിരിക്കുന്നു. മാതാപിതാക്കളേയും സന്താനങ്ങളേയും അവന്‍ തമ്മിലകറ്റുന്നു. 

വന്യമായ കണ്ണുകളോടെ തന്റെ വാക്കുകള്‍ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന ആ ജനക്കൂട്ടത്തെ സൂക്ഷിച്ചു നോക്കി അവന്‍ സംസാരത്തിന്‌ ഒരിടവേള കൊടുത്തു. പിന്നെ തുടര്‍ന്നു. 

ഹേ വീരയോദ്ധാക്കളേ; മുന്തിയ ഒട്ടകങ്ങളില്‍ നിന്നും ഏറ്റവും മുന്തിയ നൂറൊട്ടകങ്ങള്‍ ! ചുവന്ന നുറു പെണ്‍ ഒട്ടകങ്ങള്‍ ! മുഹമ്മദിന്റെ തലയെടുക്കുന്നത് ആരാണോ; ആ ഒട്ടകങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. ഈ മനുഷ്യസഞ്ചയവും, ഈ പൌരപ്രമുഖരും, പിന്നെയീ കഅ്ബാലയത്തിലെ ഇരിക്കുന്നതും നില്‍ക്കുന്നതുമായ ദൈവങ്ങളും സാക്ഷി!

കൂടി നിന്ന ആളുകള്‍ക്കിടയില്‍ നിന്നും പിറുപിറുക്കലുയര്‍ന്നു. സംഗതി കൊള്ളാം. നൂറ്‌ ഒട്ടകങ്ങള്‍ . അതും ഗോപുരം പോലെ പൂഞ്ഞ പൊങ്ങിയ ചുവന്ന ഒട്ടകങ്ങള്‍ . താഴ്‌വരയുടെ നേതാവിന്റെ പ്രഖ്യാപനം ആരെയും പ്രലോഭിപ്പിക്കുന്നതാണ്‌. പക്ഷെ പകരം വേണ്ടതോ? അത്‌ മുഹമ്മദിന്റെ തലയാണ്‌. മുഹമ്മദിന്റെ തല!
മുഹമ്മദ്‌ ഒരു പോരാളിയല്ല. യുദ്ധത്തില്‍ പങ്കെടുത്ത്‌ പ്രാവീണ്യം തെളിയിച്ചവനല്ല. കംബോളത്തില്‍ നടക്കാറുള്ള കലഹങ്ങളില്‍ പങ്കെടുത്തു എതിരാളിയെ ഒറ്റയടിക്ക്‌ കൊല്ലുന്നവനുമല്ല. പക്ഷെ മുഹമ്മദിന്റെ കുടുംബം!? അബ്ദു മനാഫിന്റെ കുടുംബമാണ്! അവരുടെ പ്രതികാര നടപടി കടുത്തതായിരുക്കും. മഹാശൂരന്‍മാരായ പോരാളികളുണ്ടവര്‍ക്കിടയില്‍ . അവരില്‍ അധിക പേരും മുഹമ്മദിന്റെ മതത്തില്‍ വിശ്വസിച്ചവരല്ലെങ്കിലും, നാട്ടുനടപ്പനുസരിച്ചുള്ള പ്രതികാരത്തിനവര്‍ തയ്യാറാവും. 

എല്ലാമോര്‍ത്ത്‌ ആ കര്‍മമേറ്റെടുക്കാനുള്ള ധൈര്യമില്ലാതെ ആളുകള്‍ നില്‍ക്കവേ, പുരുഷാരത്തിന്റെ അങ്ങേ അറ്റത്ത്‌ നിന്നും ഒരു ശബ്ദമുയര്‍ന്നു. 

അബുള്‍ ഹക്കം! മുഹമ്മദിന്റെ തലക്കു പകരം, നീ പറഞ്ഞ പോലെ മുന്തിയതില്‍ മുന്തിയ നൂറ്‌ ഒട്ടകങ്ങളെ നല്‍കാമെങ്കില്‍ , ഞാനതിനു തയ്യാറാണ്‌. പക്ഷെ, നീ വാക്കു പാലിച്ചില്ലെങ്കില്‍ നിന്റെ മരണം എന്റെ കൈകൊണ്ടായിരിക്കും. ദാ ഈ വാളു കൊണ്ട്‌ നിന്റെ പിരടി ഞാന്‍ വെട്ടും. 
ആളുകളെല്ലാവരും തിരിഞ്ഞു നോക്കി. അവിടെ ഉയര്‍ത്തിപ്പിടിച്ച തന്റെ വാളുമായി നില്‍ക്കുന്നു; ഖഥ്വാബിന്റെ പുത്രന്‍ ഉമര്‍. എണ്ണം പറഞ്ഞ പോരാളി. ആ കണ്ണുകളില്‍ ശൌര്യം തീക്കണല്‍ പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. 

ഉമറിന്റെ വാക്കുകള്‍ കേട്ട ഒരൊറ്റ മനുഷ്യനും സംശയിച്ചു പോയില്ല, ഉമറില്‍ നിന്നും മുഹമ്മദിന്‌ വല്ല രക്ഷയുമുണ്ടെന്ന്‌. മുഹമ്മദ്‌ എത്ര വലിയ മാരണവും കാട്ടട്ടെ. അവനാകാശത്തു നിന്നും തീമഴ പെയ്യിക്കട്ടെ. ഭൂമി പിളര്‍ത്തി ഇതു വരെ ഒരു കണ്ണുകളും ദര്‍ശിക്കാത്ത ഭീകര സത്വങ്ങളെ കൊണ്ടു വരട്ടെ. എന്നാലും ഉമര്‍ ജയിക്കും. ഉമര്‍ ജയിക്കുക തന്നെ ചെയ്യും. ഖുറൈഷികള്‍ക്കതില്‍ യാതൊരു സംശയവും ഇല്ല. 

അബൂജാഹില്‍ ഓടിച്ചെന്ന്‌ ഉമറിന്റെ കൈപിടിച്ചു കൊണ്ടു പറഞ്ഞു. 

ഓ ധീരനായ പിതാവിന്റെ ധീരനായ പുത്രാ! നിന്റെ വാളിന്റെ മൂര്‍ച്ച കൂട്ടാനായി നീയെന്റെ പിരടിയില്‍ രാകുക. എന്നാലും നീ മുഹമ്മദിനെ വധിക്കുമെങ്കില്‍ അതാണെനിക്ക്‌ സന്തോഷം. 

തന്റെ കാണാതായ കുഞ്ഞിനെ തിരഞ്ഞു നടക്കുന്ന സിംഹണിയെ പോലെ ഉമര്‍ മക്കയുടെ മുക്കും മൂലയും മുഹമ്മദിനെ തിരഞ്ഞു നടക്കുകയാണ്‌. മുഹമ്മദിനെ പിടിക്കണം. ആ നെഞ്ചില്‍ ചവിട്ടി വീഴ്ത്തണം. കമഴ്ത്തിക്കിടത്തി ആ പിരടിയില്‍ വെട്ടി തല അറുത്തെടുക്കണം. അത്‌ നൂറ്‌ ഒട്ടകങ്ങളുടെ കാര്യം മാത്രമല്ല. അറേബ്യയുടെ, മക്കയുടെ, ഖുറൈഷികളുടെ ഐക്ക്യമാണ്‌ മുഹമ്മദ്‌ തകര്‍ത്തത്‌. കാലങ്ങളായി കൊണ്ടാടുന്ന ആചാരങ്ങളെയാണ്‌ അവന്‍ പുച്ഛിച്ചു തള്ളിയത്‌. പാരമ്പര്യമായി കിട്ടിയ ദൈവങ്ങളെയാണ്‌ അവന്‍ നിഷേധിച്ചത്‌. നൂറ്റാണ്ടുകളുടെ വളര്‍ച്ചയുള്ള സംസ്ക്കാരത്തിന്റെ നേരെയാണ്‌ വിരല്‍ ചൂണ്ടിയത്‌. ഇല്ല. മുഹമ്മദ്‌ ഇനി ജീവിച്ചിരിക്കാന്‍ പാടില്ല. ഉമറിന്റെ തീരുമാനം ഉറച്ചതായിരുന്നു. 

മലഞ്ചെരുവില്‍ വച്ചാണ്‌ ഉമര്‍ നുഐമിനെ കണ്ടത്‌. ക്രൌര്യം തിളങ്ങുന്ന മുഖവുമായി, ഊരിപ്പിടിച്ച വാളുമായി വരുന്ന ഉമറിനെ കണ്ട്‌ നുഐമൊന്ന്‌ അന്തം വിട്ടു. അവരാകട്ടെ ബാല്യകാലം മുതല്‍ ചങ്ങാതിമാരും. കണ്ടപാടെ നുഐമിനോട്‌ ഉമര്‍ ചോദിച്ചു.

നുഐം, നീയാ മുഹമ്മദിനെ കണ്ടോ? ഇന്നവന്റെ അവസാനമാണ്‌... 

മുഹമ്മദിനെ കൊല്ലാനോ, നീയോ? അല്ലാഹു സത്യം, നിന്നെയാരോ പറഞ്ഞു പറ്റിച്ചിരിക്കുന്നു. മുഹമ്മദിനെ കൊന്നാല്‍ അബ്ദു മനാഫിന്റെ കുടുംബം നിന്നെ വെറുതെ വിടുമോ? നുഐം ചോദിച്ചു.
അബ്ദു മനാഫിന്റെ കുടുംബത്തിന്‌ ഉമറിന്റെ ഒരു രോമമെങ്കിലും പറിക്കാനാവുമെന്ന്‌ നീ കരുതുന്നുണ്ടോ? അല്ലാഹു സത്യം, ഉമറങ്ങിനെ ചിന്തിക്കുന്നു പോലുമില്ല. ഇല്ല.. ഇനി എന്റെ തീരുമാനത്തില്‍ നിന്നെന്നെ പിന്തിരിപ്പിക്കാന്‍ ഒന്നിനുമാവില്ല. ഒന്നിനും. !

പുചഛത്തോടെ ഉമര്‍ അങ്ങിനെ പറഞ്ഞപ്പോള്‍ നുഐം മുഖത്തടിച്ച പോലെ പറഞ്ഞു. 

ഖഥ്വാബിന്റെ പുത്രന്‍ മുഹമ്മദിനെ കൊല്ലാന്‍ നടക്കുന്നു. ഖഥ്വാബിന്റെ കുടുംബത്തിലുള്ളവരാവട്ടെ മുഹമ്മദിന്റെ മതത്തില്‍ വിശ്വസിക്കുന്നു. എന്തൊരു വിരോധാഭാസം! നിനക്കു ലജ്ജയില്ലെ ഉമര്‍ ? നിന്റെ കുടുംബത്തിനെ അടക്കി നിര്‍ത്താതെ മുഹമ്മദിനെ തിരഞ്ഞു നടക്കാന്‍ ?

ഉമറിന്റെ കണ്ണുകളില്‍ നിന്നും രക്‌തത്തുള്ളികളിറ്റു വീഴുമെന്ന പോല്‍ , ആ മിഴികള്‍ ചുവന്നു. തന്റെ കളിക്കൂട്ടുക്കാരന്റെ ഉടുപ്പില്‍ പിടിച്ച്‌ തന്നിലേക്ക്‌ വലിച്ചടുപ്പിച്ച്‌ ഉമര്‍ ചോദിച്ചു. 
നുഐം, നീയെന്താണ്‌ പറഞ്ഞതെന്നും, ആരോടാണ്‌ പറഞ്ഞതെന്നുമറിയുമോ?
നുഐം ഒരല്‍പ്പം ഭയക്കാതിരുന്നില്ല. ഉമര്‍ തന്നെ കൊന്നു കളഞ്ഞാല്‍ ഉമറിനോടതു ചോദിക്കാന്‍ മക്കയിലാര്‍ക്കും ധൈര്യമുണ്ടാവില്ല. എങ്കിലും നുഐം പറഞ്ഞു. 
ഖഥ്വാബിന്റെ പുത്രാ, എനിക്കത്‌ ശരിക്കുമറിയാം. ഞാന്‍ പറഞ്ഞത്‌ നിന്റെ സഹോദരി ഫാഥ്വിമയെ കുറിച്ചാണ്‌. അവളും ഭര്‍ത്താവും മുഹമ്മദിന്റെ മതം സ്വീകരിച്ചത്‌ നീയറിഞ്ഞില്ലെന്നോ? അതോ നീ അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്നോ?

ഉമര്‍ നുഐമിനെ വിട്ടു. ഉള്ളിലെ നിരാശ കാരണം തല വെട്ടിച്ച്‌ കൊണ്ടു ഉമര്‍ തന്നത്താന്‍ പറഞ്ഞു. 
ഉമറിന്റെ ഉമ്മക്ക്‌ നാശം. ഈ അപമാനം ഖഥ്വാബിന്റെ കുടുംബത്തിലെ പുരുഷന്‍മാരെങ്ങിനെ താങ്ങും? ഭൂമിയേ, നീ പിളരുകയും എന്നെ വിഴുങ്ങുകയും ചെയ്‌തിരുന്നെങ്കില്‍ ! ആകാശമേ, നീയടര്‍ന്ന്‌ ഉമറിന്റെ തലയിലേക്ക്‌ വീഴുക! മരുഭൂമിയിലെ മണ്ണു തിന്ന്‌ ജീവിക്കലായിരുന്നല്ലോ ഉമറിന്‌ ഇതിനെക്കാള്‍ ഭേദം. 

അമറുന്ന പോലെ ഉമര്‍ നുഐമിനോട്‌ പറഞ്ഞു. 
നീ നോക്കിക്കൊ. നീ പറഞ്ഞത്‌ സത്യമാണെങ്കില്‍ ഫാഥ്വിമയുടേയും അവളുടെ ഭര്‍ത്താവിന്റെയും കഥ കഴിച്ചിട്ടെ ഉമര്‍ മുഹമ്മദിന്റെ തലയെടുക്കൂ. മറിച്ചാണെങ്കില്‍ നിന്റെ കഥ കഴിച്ചിട്ടേ ഉമറ്‌ മുഹമ്മദിനെ തേടുകയുള്ളൂ. 

കലി തുള്ളി സ്വന്തം സഹോദരിയുടെ ഭവനം ലക്ഷ്യമാക്കി പോകുന്ന ഉമറിനെ നോക്കി നില്‍ക്കേ നുഐം അഗാധമായ വ്യസനത്തിലാണ്ടു. മുഹമ്മദിനെ ഉമറിന്റെ കയ്യില്‍ നിന്നും രക്ഷിക്കുക എന്നൊരു ലക്ഷ്യമേ ഫാഥ്വിമയുടെ ഇസ്ലാം സ്വീകരണം ഉമറിനോട്‌ പറയുന്നതിലൂടെ നുഐമിന്‌ ലക്ഷ്യമുണ്ടായിരുന്നുള്ളൂ. എന്നാലിതാ ഇന്നു താന്‍ കാരണം ഫാഥ്വിമയും ഭര്‍ത്താവും അപകടത്തിലാവുന്നു. അവരും തന്നെ പോലെ രഹസ്യമായി ഇസ്ലാം സ്വീകരിച്ചവരാണ്‌. ഖുറൈഷികളില്‍ നിന്നുണ്ടായേക്കാവുന്ന കൊടിയ മര്‍ദ്ധനങ്ങള്‍ ഭയന്ന്‌ തങ്ങളെ പോലെ പലരും ഇസ്ലാമികാശ്ലേഷണം രഹസ്യമാക്കി വച്ചിരിക്കുകയാണ്‌. ഇനിയെന്തൊക്കെ നടക്കും? ആരുണ്ട്‌ ഉമറിനെ തടുക്കാന്‍? പ്രവാചകന്റെ അടുത്തേക്കാണ്‌ ഉമര്‍ പോയിരുന്നതെങ്കില്‍ അവിടെ ഹംസയെങ്കിലുമുണ്ടാവുമായിരുന്നു. ഇപ്പോഴിതാ ഫാഥ്വിമയും ഉമറിന്റെ മുമ്പില്‍ ദുര്‍ബലനായ അവളുടെ ഭര്‍ത്താവും. ഹാ, കഷ്ടം.

ഫാഥ്വിമയും ഭര്‍ത്താവ്‌ സഈദും കൂട്ടുകാരന്‍ ഖബ്ബാബും കൂടി പ്രവാചകന്‌ പുതുതായി അവതീര്‍ണമായ ഖുര്‍ആന്‍ വചനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ്‌. പരമ രഹസ്യമായ ഒരു കൂടിക്കാഴ്ച്ചയാണ്‌ അത്‌. പുറം ലോകമറിഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ വളരെ വലുതായിരിക്കും. എങ്കിലും തങ്ങള്‍ക്ക്‌ വന്നെത്തിച്ചേര്‍ന്ന സത്യപാശത്തെ അവര്‍ മുറുകെ പിടിക്കാന്‍ തയ്യാറാണ്‌. ഈ ഇരുട്ടിന്റെ ഗഹ്വരത്തില്‍ നിന്നും ജനങ്ങളൊരിക്കല്‍ സത്യത്തിന്റെ തെളിനീര്‍ തടത്തിലേക്കിറങ്ങി വരുമെന്നവര്‍ വിശ്വസിക്കുന്നു. മാലിന്യത്തില്‍ നിന്നും പറന്നു വരുന്നൊരു ഈച്ച തന്നില്‍ വന്നിരിക്കുന്നത്‌ തടയാന്‍ പോലുമാവാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്നതില്‍ നിന്നും, ഈ ജനങ്ങള്‍ സൃഷ്ടിയും സ്ഥിതിയും നീതിയും കയ്യാളുന്ന ഏകനായ ദൈവത്തെ ആരാധിക്കുന്നതിലേക്കെത്തിച്ചേരുമെന്നവര്‍ വിശ്വസിക്കുന്നു. 
എന്തോ ഒരു ശബ്ദം കേട്ട്‌ ജാലകത്തിലൂടെ പുറത്തേക്കെത്തിയപ്പോള്‍ ഖബ്ബാബ്‌ കണ്ടത്‌ ഊരിപ്പിടിച്ച വാളുമായി വരുന്ന ഉമറിനെയാണ്‌. ഖബ്ബാബിന്റെ സര്‍വാംഗങ്ങളും വിറച്ചുപോയി. ആ വരവു കണ്ടാലറിയാം ഉമറെല്ലാം അറിഞ്ഞിട്ടുള്ള വരവാണെന്ന്‌. ഉമറിന്റെ സ്വഭാവമനുസരിച്ച്‌ ചിലപ്പോള്‍ ചോദിക്കലും പറയലുമൊന്നും ഉണ്ടായി എന്നു വരില്ല. കണ്ടാല്‍ കാണുന്ന മാത്രയില്‍ ഉമര്‍ പണി തീര്‍ക്കും. ഖബ്ബാബ്‌ പരക്കം പാഞ്ഞു. തനിക്ക്‌ കിട്ടിയ ഒരു പഴുതില്‍ ഖബ്ബാബ്‌ ഒളിക്കുകയും ചെയ്‌തു. അപ്പോഴേക്കും വാതിലില്‍ മുട്ടു കേട്ടു തുടങ്ങി. കൂടെ വാതില്‍ തുറക്കാനുള്ള ഉമറിന്റെ കല്‍പനയും. 
ഫാഥ്വിമ ഖബ്ബാബ്‌ കൊണ്ടുവന്ന തോല്‍ക്കഷ്ണം ചുരുട്ടിപ്പിടിച്ച്‌ തന്റെ വസ്‌ത്രത്തിനുള്ളിലൊളിപ്പിച്ചു. അതിലാണ്‌ ഖുര്‍ആനിന്റെ വചനങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്‌. അത്‌ പ്രവാചകന്റെ കല്‍പനയാണ്‌. ആ എഴുതിയത്‌ ഉമര്‍ കണ്ടു പ്രശ്ണമുണ്ടാക്കണ്ട എന്നു കരുതിയാണ്‌ അവരങ്ങിനെ ചെയ്‌തത്‌. 
സഈദ്‌ ചെന്ന്‌ വാതില്‍ തുറന്നു. ഉള്ളിലെ ഭയം മറച്ചു വച്ച്‌ കോപിഷ്ഠനായി നില്‍ക്കുന്ന ഭാര്യാസഹോദരനെ തന്റെ ഭവനത്തിലേക്ക്‌ സ്വാഗതം ചെയ്‌തു. വലിഞ്ഞു മുറുകിയ മുഖവുമായി അകത്തു കയറിയ പാടെ സഈദിനോട്‌ ഉമറിന്റെ വക ചോദ്യം. 
ഞാനിങ്ങോട്ടു വരുമ്പോള്‍ ചില അവ്യക്‌ത സൂക്‌തങ്ങള്‍ കേട്ടല്ലോ? എന്തായിരുന്നു അത്‌?
പടച്ചവനേ, ഉമര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്‌ കേട്ടിരിക്കുന്നു. 
ഹേയ്‌.. ഞങ്ങളിങ്ങനെ ഓരോ കാര്യങ്ങള്‍ പറഞ്ഞിരിക്കുകയായിരുന്നു. 
അല്ല, നീ കളവ്‌ പറയുന്നു, മക്കയിലെ മാരണക്കാരന്‍ മുഹമ്മദിന്റെ മതത്തില്‍ ചേര്‍ന്നുവോ നീ? പാരമ്പര്യമായി കിട്ടിയ നമ്മുടെ ദൈവങ്ങളെ നീ തള്ളിപ്പറഞ്ഞോ? എന്റെ സഹോദരിയെ നീയതിന്‌ പ്രേരിപ്പിച്ചോ?

സഈദ്‌ സ്‌തബ്ധനായി നിന്നു. ഉമര്‍ അറിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഇത്രയും കാലം രഹസ്യമാക്കി വച്ചത്‌ പരസ്യമായിരിക്കുന്നു. ഇനിയങ്ങോട്ട്‌ ഓര്‍ത്താല്‍ പോലും ഭയപ്പെടുന്ന വിധത്തിലുള്ള പീഢനങ്ങളേറ്റു വാങ്ങാം. അതും ഉമര്‍ ഞങ്ങളെ ജീവനോടെ വിട്ടാല്‍ . ശബ്ദം കുറച്ച്‌, ഉറച്ച വാക്കുകളോടെ സഈദ്‌ പറഞ്ഞു. 
അതെ ഉമര്‍ , ഞങ്ങള്‍ മുഹമ്മദില്‍ വിശ്വസിച്ചിരിക്കുന്നു. എകനായ അല്ലാഹുവില്‍ ഞങ്ങള്‍ അഭയം തേടിയിരിക്കുന്നു. അവനല്ലാതെ ഒരാരാധ്യനില്ലെന്നും മുഹമ്മദ്‌ അവന്റെ പ്രവാചകനാണെന്നും ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. 
നശിച്ചവനെ, ഖഥ്വാബിന്റെ കുടുംബത്തിലോ നിന്റെ ധിക്കാരം? 
ഉമര്‍ സഈദിനെ തലങ്ങും വിലങ്ങും തല്ലാന്‍ തുടങ്ങി. ഭര്‍ത്താവിനെ ഉമര്‍ മര്‍ദ്ധിക്കുന്നത്‌ കണ്ടപ്പോള്‍ ഫാഥ്വിമ ഓടിവന്നു. ഉമറിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിന്നിടയില്‍ ഫാഥ്വിമക്കും കിട്ടി ഉമറിന്റെ വക തല്ല്‌. ഉമറിന്റെ തല്ലു കൊണ്ട്‌ ഫാഥ്വിമ മുഖം കുത്തി വീണു. അവിടെ നിന്നും രക്‌തമൊലിക്കുന്ന മുഖത്തോടെ എഴുന്നേറ്റ്‌ തന്റെ ഭര്‍ത്താവിന്റെയും സഹോദരന്റെയും ഇടയില്‍ നിന്നു കൊണ്ട്‌ ഫാഥ്വിമ ഉറച്ച ശബ്ദത്തോടെ പറഞ്ഞു. 

ഉമര്‍ , ദേഷ്യം നിന്നെ അന്ധനാക്കിയിരിക്കുന്നു. നീയെന്തു പറഞ്ഞാലും, നീയെന്തു ചെയ്‌താലും ഞങ്ങള്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. മുഹമ്മദിനെ പ്രവാചകനായി അംഗീകരിച്ചിരിക്കുന്നു. നിനക്കു ഞങ്ങളെ കൊല്ലണമെങ്കില്‍ കൊല്ലാം. പക്ഷെ ഞങ്ങളൊരിക്കലും പിന്തിരിയില്ല തന്നെ. 
ആ വാക്കുകള്‍ ഉമറിന്റെ ഹൃദയത്തെ പിടിച്ചുലച്ചു. ആ നിശ്ചയദാര്‍ഢ്യം ഉമറിനെ അമ്പരപ്പിച്ചു. അവന്‍ തന്റെ സഹോദരിയുടെ മുഖത്തേക്ക്‌ നോക്കി. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്‌തം വരുന്നു. കവിള്‍ മുറിഞ്ഞിരിക്കുന്നു. മുഖത്തു നിന്നും രക്‌തം അവരുടെ മാറിടത്തിലേക്ക്‌ ചാലിട്ടൊഴുകുന്നു. സ്വന്തം സഹോദരിയെ ആ വിധം കാണേണ്ടി വന്നപ്പോള്‍ ഉമര്‍ വ്യസനിച്ചു. സഹോദര സ്നേഹം ഉമറിന്റെ സിരകളെ തണുപ്പിച്ചു കളഞ്ഞു. ഉമര്‍ ശാന്തനായി. കുറേ നേരം ഒന്നും മിണ്ടാതെ അവരെയും നോക്കി നിന്നു. പിന്നെ ചോദിച്ചു. 
നിങ്ങള്‍ എന്തായിരുന്നു പാരായണം ചെയ്‌തു കൊണ്ടിരുന്നത്‌? എനിക്കതൊണ്‌ കാണണം. 
ഉമറിന്റെ പെട്ടെന്നുള്ള ആ മാറ്റം ഫാഥ്വിമക്ക്‌ വിശ്വാസമായില്ല. അതു കൊണ്ടു തന്നെ അവര്‍ പറഞ്ഞു. 
ഇല്ല ഉമര്‍ . ഇതിപ്പോള്‍ നിനക്ക്‌ തരില്ല. നീ ക്ഷുഭിതനാണ്‌. നിനക്കിപ്പോള്‍ ശുദ്ധതയില്ല. നീയൊരു കാര്യം ചെയ്യ്‌, കുളിച്ചിട്ട്‌ വരൂ. നിനക്കപ്പോള്‍ തരാം. 
ഉമര്‍ ഒന്നും പറയാതെ കുളിക്കാന്‍ പോയി. വെള്ളം തലയിലൂടെ കോരിയൊഴിച്ച്‌ തല തണുക്കുവോളം ഉമര്‍ കുളിച്ചു. ഈറനോടെ തിരിച്ച്‌ വന്ന്‌ സഹോദരിയുടെ നേരെ കൈ നീട്ടി. 
അതെനിക്ക്‌ തരൂ, ഞാനതൊന്ന്‌ വായിച്ച്‌ നോക്കട്ടെ. 

ഫാഥ്വിമ വിറക്കുന്ന കൈകളോടെ ഉമറിന്റെ നേരെ ആ തോല്‍ക്കഷ്ണം നീട്ടി. അദ്ധ്യായം ഥ്വാഹയിലെ ആദ്യത്തെ ചില വചനങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്‌. ഉമര്‍ അതിലേക്ക്‌ കണ്ണോടിച്ചു. വായിച്ച്‌ തുടങ്ങി. മുഴുവന്‍ വായിച്ച്‌ കഴിഞ്ഞപ്പോള്‍ , കാറ്റിനെ പോലെ പതിഞ്ഞ ശബ്ദത്തില്‍ മന്ത്രിച്ചു. 
എത്ര സുന്ദരം! എത്ര മഹത്വമേറിയ വാക്യങ്ങള്‍ ! ഇത്രയും അര്‍ത്ഥ സമ്പുഷ്ടമായ സൂക്‌തങ്ങള്‍ നിരക്ഷരനായ മുഹമ്മദിന്‌ ഒരിക്കലുമെഴുതാനാവില്ല. എവിടെ മുഹമ്മദ്‌. എനിക്കദ്ദേഹത്തെ കാണണം. 

ദാറു അര്‍ഖം ഒരു ഒളിസങ്കേതമാണ്‌. അവിടെയാണ്‌ പ്രവാചകനും ദുര്‍ബലരായ അനുയായികളും മക്കക്കാരുടെ പീഢനം സഹിക്കവയ്യാതായപ്പോള്‍ ഒളിച്ചു താമസിക്കുന്നത്‌. ഹംസയുണ്ടവിടെ. അതു കൊണ്ടു തന്നെ അങ്ങോട്ടു വന്നാരും പീഢിപ്പിക്കാന്‍ ധൈര്യപ്പെടില്ല. ആ ഭവനത്തില്‍ തന്റെ അനുചരന്‍മാരോടൊത്ത്‌ പ്രവാചകന്‍ ഇരിക്കവെ ഒരനുചരന്‍ പേടിയോടെ പറഞ്ഞു.
അല്ലാഹുവിന്റെ ദൂതരേ, ഖഥ്വാബിന്റെ പുത്രന്‍ ഉമര്‍ വരുന്നു. അവന്റെ കയ്യില്‍ ഊരിപ്പിടിച്ച വാളുണ്ട്‌. ആ വരവ്‌ ഒരിക്കലും നല്ലതിനാവില്ല തന്നെ. 
പ്രവാചകന്റെ പിതൃവ്യനായ ഹംസ പറഞ്ഞു. ആരും ഭയപ്പെടേണ്ട. ഉമര്‍ വരുന്നത്‌ നല്ലതിനാണെങ്കില്‍ അത്‌ ഉമറിന്‌ നന്നു. മറിച്ചാണെങ്കില്‍ അവന്റെ വാള്‍ തന്നെ അവന്റെ തലയരിയും. 

ഹംസ വീടിന്റെ വാതില്‍ക്കല്‍ വിലങ്ങനെ നിന്നു. ഉമര്‍ വന്നു. വീടിന്റെ മുറ്റത്ത്‌ നിന്നു. വാതില്‍ക്കല്‍ മഹാപര്‍വ്വതം പോലെ ഉറച്ചു നില്‍ക്കുന്ന ഹംസയെന്ന പോരാളികളില്‍ പോരാളി. ആ കൈ ഒന്നു തട്ടിമാറ്റാന്‍ പോലും തന്റെയീ ഇരുപത്തേഴാം വയസ്സില്‍ പോലും താനശക്‌തനാണെന്ന്‌ ഉമര്‍ മനസ്സിലാക്കിയപ്പോള്‍ , അകത്തളത്തിരിക്കുന്ന പ്രവാചകനെ നോക്കി ഇങ്ങിനെ വിളിച്ചു പറഞ്ഞു. 
അല്ലാഹുവിന്റെ പ്രവാചകരെ, ഉമര്‍ കീഴടങ്ങി വന്നവനാകുന്നു. ഉമര്‍ പ്രകാശം തേടി വന്നതാകുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഉമര്‍ സാക്ഷ്യം വഹിക്കുന്നു. 

ഭയന്നു നില്‍ക്കുകയായിരുന്ന പ്രവാചകാനുയായികള്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കി. ആഹ്ളാദത്തിന്റെ ആരവമാണത്‌. ഉമര്‍ മുസ്ലിമായിരിക്കുന്നു. ഉമര്‍ പ്രചാകന്റെ കൂടെ ചേര്‍ന്നിരിക്കുന്നു. ഉന്നത കുലജാതനായ ഉമര്‍ . ധീരനായ ഉമര്‍ . ഉത്തമനായ ഉമര്‍ .
അവര്‍ സന്തോഷം കൊണ്ട്‌ പരസ്പരം കെട്ടിപ്പുണരവെ പ്രവാചകനോടായി ഉമറിന്റെ ചോദ്യം. 
അങ്ങ്‌ അല്ലാഹുവിന്റെ പ്രവാചകനല്ലെയോ?

പ്രവാചകാനുചരന്‍മാര്‍ പരസ്പരം നോക്കി. ചുണ്ടു പിളര്‍ന്ന്‌ പല്ലു കാണാത്ത വിധത്തില്‍ പ്രവാചകന്‍ ഒന്നു പുഞ്ചിരിച്ചു. 
അതെ ഉമര്‍ , ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാകുന്നു. എങ്കില്‍ ഇറങ്ങുക. വെളിച്ചത്തിലേക്കിറങ്ങി അങ്ങ്‌ ഉറക്കെ ഉറക്കെ പ്രബോധനം നടത്തുക. ഉമറിണ്റ്റെ ശവത്തിന്റെ നെഞ്ചില്‍ ചവിട്ടാതെ, അങ്ങയുടെ നേരെ ഒരാളും ദേഷ്യത്തോടെ ഒന്നു നോക്കാന്‍ പോലും ധൈര്യപ്പെടില്ല. 

അബൂജഹലും കൂട്ടരും ഉമറിനെ കാത്തിരിക്കുകയാണ്‌. ഉമറിപ്പോള്‍ മുഹമ്മദിന്റെ തലയെടുത്തിട്ടുണ്ടാവും, കഴുത്ത്‌ നല്ലവണ്ണം നീട്ടി വെട്ടിയിട്ടുണ്ടാവുമെന്നൊക്കെ അവര്‍ പരസ്പരം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഒരു ഇരമ്പല്‍ കേട്ടു തുടങ്ങി. പതുക്കെപ്പതുക്കെ ആ ശബദം അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനിയായി അവര്‍ക്ക്‌ കേള്‍ക്കാനായി. അവര്‍ അന്തം വിട്ടു. ഈ പകല്‍ മക്കയില്‍ മുഹമ്മദിന്റെ മതത്തിന്റെ അനുയായികള്‍ ഇത്ര പരസ്യമായി തക്ബീര്‍ മുഴക്കി നടക്കുകയോ? എങ്കിലവരെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം. എല്ലാവരും സജ്ജരായി നോക്കി നില്‍ക്കേ അതാവരുന്നു, ഒരു കൊച്ചു പ്രകടനം. രണ്ടു വരി. ഒരു വരിയുടെ മുന്നില്‍ അബ്ദുല്‍ മുഥ്വലിബിന്റെ പുത്രന്‍ ഹംസ. പ്രവാചകന്റെ പിതൃവ്യന്‍ . മറ്റേ വരിയുടെ മുന്നില്‍ .... !!? 

അതെ! അത്‌ ഉമറാണ്‌!! 

അബൂജഹലിനും കൂട്ടര്‍ക്കും തല കറങ്ങുന്നത്‌ പോലെ തോന്നി. കണ്ണുകള്‍ മുറുക്കിത്തിരുമ്മി പിന്നെയും നോക്കി. അതെ. ഉമറു തന്നെ. മുഹമ്മദിന്റെ തലയെടുക്കാനെന്നും പറഞ്ഞു പോയ അതേ ഉമര്‍ . ആ ഊരിപ്പിടിച്ച വാള്‌ ഇപ്പോഴും അവന്റെ കയ്യിലുണ്ട്‌. അന്തം വിട്ട്‌ പകച്ചു നില്‍ക്കുന്ന തന്റെ കൂട്ടുകാരോടായി അബൂജഹല്‍ പറഞ്ഞു. 

മുഹമ്മദിനെ പിടിക്കാന്‍ പോയ ഉമറിനെ മുഹമ്മദ്‌ പിടിച്ചിരിക്കുന്നു. അവന്റെ മാരണം മഹാമാരണം തന്നെയാകുന്നു....

صلي الله علي محمد .صلي الله عليه وسلم