07 December 2012

പ്രവാചക മാതൃക

അനസ് (റ) ന്റെ മാതാവ്‌ ഉമ്മുസലിം (റ) തന്റെ മകനെ നബി ﷺ യുടെ സേവനത്തിനു അയക്കുമായിരുന്നു. അനസ് (റ) നബിﷺയ്ക്ക് 10 വര്‍ഷം ഖിഥ്മതു (സേവനo) ചെയ്തു.  

അനസ് (റ) പറയുന്നു: 

10 വര്‍ഷത്തിനിടയില്‍ ഒരിക്കലെങ്കിലും എന്നോട് നബി ﷺ ഒരു കാര്യത്തെകുറിച്ചും എന്തിനതു ചെയ്തുവെന്ന്‍ പറഞ്ഞിട്ടില്ല.

ഒരാള്‍ നബിﷺയോട് സംസാരിച്ചാല്‍ അയാള്‍ തിരിഞ്ഞു കളയാതെ അവിടുന്നു തിരിഞ്ഞു കളയാറില്ല. 

സംസാരിക്കുന്നവര്‍ക്ക് തന്റെ മുഖം നേരിടീക്കും. 

കൈ പിടിച്ചവര്‍ അവര്‍ കൈ വലിച്ചാലല്ലാതെ നബി ﷺ കൈ പിന്‍വലിക്കില്ല. 

സദസ്സില്‍ ഒരാളുടെയും മുന്പില്‍ നബി ﷺ കയര്‍ക്കുകയില്ല. 

ആര്‍ക്കും അസൌകര്യമാവും വിധം കാല്‍ നീട്ടിയിരിക്കില്ല. 

മുമ്പിലേക്ക് വരുന്നവരെ ആദരിക്കും, ഇരിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കും.

صلي الله علي محمد .صلي الله عليه وسلم

2 comments:

Amana said...

ആ പ്രവാചകന്റെ മാത്രക പിൻപറ്റാൻ അള്ളാഹു നമ്മുക്ക് തൗഫീഖ് നെൽകട്ടെ..ആമീൻ

Anonymous said...

ആമീന്‍ യാ റബ്ബല്‍ ആലമീന്‍